ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഡിഎംകെയില്‍നിന്നു പുറത്താക്കപ്പെട്ട നേതാവുമായ ഒ പനീര്‍ശെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്തുവച്ച് മുഖ്യമന്ത്രി എകെ സ്റ്റാലിന്റെ സാന്നിധ്യത്തിലയിരുന്നു പനീര്‍ശെല്‍വത്തിന്റെ പാര്‍ട്ടി പ്രവേശനം.
മൂന്ന് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വം അന്തരിച്ച് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ വിശ്വസ്തനായിരുന്നു. ജയലളിതയുടെ മരണശേഷം പാര്‍ട്ടിക്കുള്ളിലുണ്ടായ അഭ്യന്തരകലഹങ്ങളെ തുടര്‍ന്ന് 2022ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നെങ്കിലും പിന്നീട് മുന്നണി വിട്ടു. രാഷ്ട്രീയമായി ഒറ്റപ്പെടുത്താന്‍ എന്തു തെറ്റാണു ചെയ്തതെന്നു ഒ പനീര്‍സെല്‍വം എഐഎഡിഎംകെ നേതൃത്വത്തോട് ചോദിച്ചിരുന്നു. ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയാകാന്‍ തനിക്കു താല്‍പര്യമില്ലായിരുന്നു. പലരും നിര്‍ബന്ധിച്ചാണു മുഖ്യമന്ത്രിയാക്കിയത്. അതിനുശേഷം അപമാനിച്ച് ആ സ്ഥാനത്ത് നിന്നു പുറത്താക്കിയെന്നും പനീര്‍സെല്‍വം പറഞ്ഞിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായിരുന്ന പനീര്‍ശെല്‍വം രാമനാഥപുരത്ത് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates