നടത്തത്തിനിടെ കുഴഞ്ഞുവീണു; മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ആശുപത്രിയില്‍

ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ പിസിആര്‍ വാഹനത്തില്‍ വീട്ടിലെത്തിച്ചെങ്കിലും ആരോഗ്യനില ആശങ്കജനകമായതിനെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
 Dhankhar
ജഗ്ദീപ് ധന്‍കര്‍ പിടിഐ
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മുന്‍ ഉപരാഷ്ടപതി ജഗ്ദീപ് ധന്‍ഖറെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ പിസിആര്‍ വാഹനത്തില്‍ വീട്ടിലെത്തിച്ചെങ്കിലും ആരോഗ്യനില ആശങ്കജനകമായതിനെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

75-കാരനായ മുന്‍ ഉപരാഷ്ട്രപതി കാര്‍ഡിയോ-ന്യൂറോ സെന്ററില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് എയിംസ് അധികൃതര്‍ ഔദ്യോഗിക പ്രസ്താവനകള്‍ പുറത്തിറക്കിയിട്ടില്ല.

2022 ഓഗസ്റ്റ് മുതല്‍ 2025 ജൂലൈയില്‍ രാജിവെക്കുന്നത് വരെ ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ധന്‍ഖര്‍ സേവനമനുഷ്ഠിച്ചു.

Summary

Former VP Dhankhar collapses during morning walk, admitted to AIIMS .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER