ഡല്‍ഹി-ആഗ്ര എക്‌സ്പ്രസ് വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; നാലു മരണം

മൂന്നു കാറുകളും ഏഴ് ബസുകളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു
Delhi Accident fire
Delhi Accident firePTI
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹി-ആഗ്ര യമുന എക്‌സ്പ്രസ്‌വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. 25 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ മഥുരയില്‍ പുലര്‍ച്ചെയായിരുന്നു അപകടം.

Delhi Accident fire
എസ്‌ഐആര്‍: അഞ്ച് സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും; ബംഗാളില്‍ 58 ലക്ഷം പേര്‍ പുറത്തെന്ന് സൂചന

കനത്ത മൂടല്‍ മഞ്ഞാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. എക്‌സ്പ്രസ്‌വേയിലെ മൈല്‍ സ്റ്റോണ്‍ 127ന് സമീപമാണ് അപകടമുണ്ടായത്. മൂന്നു കാറുകളും ഏഴ് ബസുകളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

Delhi Accident fire
പഹല്‍ഗ്രാം ഭീകരാക്രമണം മുഖ്യസൂത്രധാരന്‍ പാക് ഭീകരന്‍ സാജിദ് ജാട്ട്; ഏഴ് പ്രതികള്‍; കുറ്റപത്രത്തില്‍ 1,597 പേജുകള്‍

ഏഴ് ബസുകളില്‍ ഒന്ന് സാധാരണ ബസും ആറെണ്ണം സ്ലീപ്പര്‍ ബസുകളുമാണ്. കൂട്ടിയിടിച്ചതിന് പിന്നാലെ ബസുകള്‍ക്ക് തീപിടിച്ചു. ഫയര്‍ഫോഴ്‌സിന്റെ 11 യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Summary

Four killed, 25 injured after several buses catch fire following massive collision on Delhi-Agra Expressway

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com