തിരുപ്പരന്‍കുന്ദ്രത്ത് കാര്‍ത്തിക ദീപം; തൈപ്പൂയം സംസ്ഥാന ഉത്സവമാക്കും; 3 എല്‍പിജി സിലിണ്ടര്‍, വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000; ബിജെപി പ്രകടന പത്രിക

ഓരോ കുടുംബത്തിനും ഒറ്റത്തവണ സഹായമായി 10,000 നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
BJP's Election Manifesto for the Tamil Nadu Assembly Elections
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി ബിജെപി
Updated on
1 min read

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി ബിജെപി. വര്‍ഷം മൂന്ന് എല്‍പിജി സിലിണ്ടര്‍ സൗജന്യമായി നല്‍കും. വീട്ടമ്മമാര്‍ക്ക് പ്രതിമാസം രണ്ടായിരം രൂപ, തൈപ്പൂയം സംസ്ഥാന ഉത്സവമായി പ്രഖ്യാപിക്കും. തിരുപ്പരന്‍കുന്ദ്രം മലയില്‍ കാര്‍ത്തിക ദീപം തെളിക്കും എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍. മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജെപി നഡ്ഡ. തമിഴ്നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍, ബിജെപി നേതാക്കളായ കെ. അണ്ണാമലൈ, തമിഴിസൈ സൗന്ദരരാജന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകടപത്രിക പുറത്തിറക്കിയത്.

BJP's Election Manifesto for the Tamil Nadu Assembly Elections
അവസാന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് നിതീഷ് കുമാര്‍; പകരക്കാരനായി സാമ്രാട്ട് ചൗധരി? ; ഇനി 'ബിജെപി' ഭരണം

കുടുംബനാഥകളായ എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 2,000 രൂപ അലവന്‍സും, ഓരോ കുടുംബത്തിനും ഒറ്റത്തവണ സഹായമായി 10,000 നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. ജീവിതച്ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊങ്കല്‍, ദീപാവലി, തമിഴ് പുതുവര്‍ഷം എന്നീ ആഘോഷവേളകളില്‍ വര്‍ഷത്തില്‍ മൂന്ന് എല്‍പിജി സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും.

BJP's Election Manifesto for the Tamil Nadu Assembly Elections
സ്വന്തം രക്തം സിറിഞ്ചില്‍ കുത്തിയെടുത്ത് തിരികെ ശരീരത്തിലേക്ക് കുത്തിവയ്ക്കുന്നു; 'ബ്ലഡ് കിക്ക്'; പുതിയ ലഹരിയുമായി യുവാക്കള്‍; ആശങ്ക

കര്‍ഷകര്‍ക്കായി 'ഉഴവേ തായ്' പദ്ധതി പ്രഖ്യാപിക്കും. കേന്ദ്രത്തിന്റെ പിഎം-കിസാന്‍ നിധിക്ക് പുറമെ 3,000 അധികമായി നല്‍കുന്നതോടെ കര്‍ഷകര്‍ക്ക് വാര്‍ഷിക സഹായം 9,000 രൂപയായി ഉയരും. സ്ത്രീ സുരക്ഷ, ലഹരി വ്യാപനം കണക്കിലെടുത്ത് ക്രമസമാധാന പാലനത്തിനായി സീറോ-എഫ്‌ഐആര്‍ റിപ്പോര്‍ട്ടിങ്, ഇരകള്‍ക്കും സാക്ഷികള്‍ക്കും സംരക്ഷണം നല്‍കുന്ന സംവിധാനം, ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയില്‍ ഉള്‍പ്പെടുന്നു.

Summary

Free LPG Cylinders, Rs 2000 To Women: JP Nadda Releases BJP Manifesto For Tamil Nadu Polls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

B B Gopakumar
Gas Cylinder Price Hike
New LPG Cylinder Rules From May 1: OTP Delivery, Booking Gap Changes And Price Updates
Two free LPG cylinders, Rs 3000 welfare pension, high-speed rail; NDA manifesto released
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com