വിവാഹ ചടങ്ങിനിടയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; നാല് മരണം, 60 പേര്‍ക്ക് പരിക്ക് 

വിവാഹ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നാല് മരണം
വിവാഹ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം/ഫോട്ടോ: ട്വിറ്റര്‍
വിവാഹ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം/ഫോട്ടോ: ട്വിറ്റര്‍
Updated on: 
1 min read

ജോധ്പൂര്‍: വിവാഹ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നാല് മരണം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 60ഓളം പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ജോധ്പൂരില്‍ ബംഗ്രാ ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് അപകടം ഉണ്ടായത്. 

മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നതായാണ് വിവരം. സമീപവാസികള്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ 60 പേരില്‍ 42 പേരെ എംജിഎച്ച് ആശുപത്രിയിലേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ ഹിമാന്‍ഷു ഗുപ്ത അറിയിച്ചു. 

വ്യാഴാഴ്ച വൈകുന്നേരം വരന്‍ എത്തുന്ന ചടങ്ങിന് മുന്‍പായാണ് തീപിടുത്തം ഉണ്ടായത്. 5 സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായാണ് വിവരം. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരാണ് പൊള്ളലേറ്റവരില്‍ ഭൂരിഭാഗം പേരും. വരനും വരന്റെ പിതാവും പൊള്ളലേറ്റവരില്‍ ഉള്‍പ്പെടുന്നു. പൊട്ടിത്തെറിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER