ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിന് പാൻ കാർഡും വോട്ടർ ഐഡിയും മാത്രം പോര: ഗുവഹാട്ടി ഹൈക്കോടതി

ഇത്തരം രേഖകളെ പിന്താങ്ങുന്ന അടിസ്ഥാന രേഖകൾ കൂടി ഇല്ലാത്തപക്ഷം അവ പൗരത്വത്തിന് അംഗീകരിക്കാനാവില്ലെന്ന് കോടതി
PAN Card
PAN CardPAN Card
Edited By:
Updated on: 
1 min read

ഗുവാഹത്തി: പാൻ കാർഡും വോട്ടർ ഐഡിയും മാത്രം ഉപയോഗിച്ച് ഇന്ത്യൻ പൗരത്വം തെളിയിക്കാനാകില്ലെന്ന് ഗുവഹാട്ടി ഹൈക്കോടതി. ഔദ്യോഗിക അന്വേഷണങ്ങളോ പരിശോധനകളോ ഇല്ലാതെ സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ഇത്തരം തിരിച്ചറിയൽ രേഖകൾ പൗരത്വത്തിന്റെ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് കല്യാൺ റായ് സുരാണ, ജസ്റ്റിസ് സുസ്മിത ഫുകൻ ഖൗണ്ട് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ഇത്തരം രേഖകളെ പിന്താങ്ങുന്ന അടിസ്ഥാന രേഖകൾ കൂടി ഇല്ലാത്തപക്ഷം അവ പൗരത്വത്തിന് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

1971 മാർച്ച് 25-ന് ശേഷം ഇന്ത്യയിൽ പ്രവേശിച്ച വിദേശിയാണെന്ന് വിധിച്ച ഫോറിനേഴ്സ് ട്രിബ്യൂണലിന്റെ ഉത്തരവിനെതിരെ ഗുൽച്ചൻ ബീഗം സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. തന്റെ പിതാവിനെയും മുത്തശ്ശനെയും സംബന്ധിച്ച കൃത്യമായ രേഖകളും ബന്ധവും വിശ്വസനീയമായ തെളിവുകളിലൂടെ സ്ഥാപിക്കുന്നതിൽ ഹർജുകാരി പരാജയപ്പെട്ടുവെന്ന് കോടതി കണ്ടെത്തി. 1955-ലെ പൗരത്വ നിയമം സെക്ഷൻ 6എ(2) പ്രകാരം പിതാവിന്റെയും മുത്തശ്ശന്റെയും അസമിലെ തുടർച്ചയായ താമസം തെളിയിക്കുന്നതിലും അവർ പരാജയപ്പെട്ടു.

1977 ഏപ്രിൽ 25-ന് അസമിലാണ് ജനിച്ചതെന്നായിരുന്നു ഹർജുകാരിയുടെ വാദം. മുത്തശ്ശന്മാരുടെ പേരുകളുള്ള 1966, 1970 വർഷങ്ങളിലെ വോട്ടർ പട്ടികകൾ, പിതാവിന്റെ പാൻ കാർഡും വോട്ടർ കാർഡും, സ്വന്തം വോട്ടർ ഐഡി, റേഷൻ കാർഡ്, എൻ.ആർ.സി. അപേക്ഷാ രേഖ എന്നിവയാണ് അവർ ആശ്രയിച്ചിരുന്നത്. പിതാവ് ഇന്ത്യൻ പൗരനാണെന്നും ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ടെന്നും ഗുവാഹത്തി മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലറായി പ്രവർത്തിച്ചിട്ടുണ്ടെന്നും അവർ വാദിച്ചു.

എന്നാൽ പിതാവുമായി ബന്ധം സ്ഥാപിക്കുന്നതിൽ ഹർജുകാരി പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിയാണ് ട്രിബ്യൂണൽ ഹർജി തള്ളിയിരുന്നത്. തൻറെ വാദം തെളിയിക്കാൻ സമർപ്പിച്ച രേഖകൾ ട്രിബ്യൂണൽ ശരിയായി പരിശോധിച്ചില്ലെന്നും, രേഖകൾ പര്യാപ്തമാണെന്ന് മുൻ അഭിഭാഷകൻ തെറ്റായ ഉപദേശം നൽകിയതാണെന്നും വാദിച്ച ഹർജിക്കാരി മാതാപിതാക്കളെ അടക്കം സാക്ഷികളായി വിസ്തരിക്കാൻ കേസ് തിരികെ അയക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഹർജി തള്ളിയത്.

Summary

The Gauhati High Court has ruled that PAN cards and Electoral Photo Identity Cards (EPICs) alone cannot establish Indian citizenship without supporting records, dismissing a petition filed by Kulchan Begum challenging a Foreigners Tribunal's order.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER