കളിക്കുന്നതിനിടെ മെട്രോ സ്‌റ്റേഷനില്‍ 25 അടി ഉയരത്തില്‍ കുടുങ്ങി; നിലവിളിച്ച് എട്ടുവയസുകാരി; രക്ഷപ്പെടുത്തി; വീഡിയോ

കളിക്കുന്നതിനിടെ കുട്ടി മെട്രോസ്‌റ്റേഷനിലെ കമ്പി പിടിച്ച് മുകളിലോട്ട് കയറിപോകുകയായിരുന്നു.
മെട്രോ സ്‌റ്റേഷനില്‍ 25 അടി ഉയരത്തില്‍ കുടുങ്ങിയ കുട്ടിയെ രക്ഷിക്കുന്നു
മെട്രോ സ്‌റ്റേഷനില്‍ 25 അടി ഉയരത്തില്‍ കുടുങ്ങിയ കുട്ടിയെ രക്ഷിക്കുന്നു
Updated on
1 min read

ന്യൂഡല്‍ഹി:  മെട്രോ സ്‌റ്റേഷനില്‍ 25 അടി ഉയരത്തില്‍ കുടുങ്ങിയ എട്ടുവയസുകാരിയെ രക്ഷിച്ചു. സിഐഎസ്എഫ് ജവാനാണ് ഡല്‍ഹി മെട്രോയിലെ അപകടമേഖലയില്‍ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തിയത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.

കളിക്കുന്നതിനിടെ കുട്ടി മെട്രോസ്‌റ്റേഷനിലെ കമ്പി പിടിച്ച് മുകളിലോട്ട് കയറിപോകുകയായിരുന്നു. നിര്‍മന്‍വിഹാര്‍ സ്‌റ്റേഷന് സമീപത്ത് തന്നെ താമസിക്കുന്ന കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്.

പെണ്‍കുട്ടിയുടെ നിലവിളി കേട്ട് യാത്രക്കാര്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്‍ മുകളില്‍ കയറി കുട്ടിയെ സുരക്ഷിതമായി താഴെ എത്തിച്ചു. പെണ്‍കുട്ടിയെ വീട്ടുകാര്‍ക്ക് കൈമാറിയതായി മെട്രോ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com