സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ 20കാരിയെ രാത്രിയില്‍ നടുറോഡില്‍ തടഞ്ഞു, ലൈംഗികമായി അതിക്രമിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം, രക്ഷകനായി സഹോദരന്‍

ഗുജറാത്തില്‍ രാത്രിയില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ, വാഹനം തടഞ്ഞ് നിര്‍ത്തി മൂന്നംഗ സംഘം തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി 20കാരിയുടെ പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

അഹമ്മദാബാദ്: ഗുജറാത്തില്‍ രാത്രിയില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ, വാഹനം തടഞ്ഞ് നിര്‍ത്തി മൂന്നംഗ സംഘം തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി 20കാരിയുടെ പരാതി. ഫോണെടുത്ത് തന്നെ തടഞ്ഞവരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ, മുടിയില്‍ കുത്തിപ്പിടിച്ച് മര്‍ദ്ദിക്കാന്‍ തുടങ്ങിയതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

വഡോദരയിലെ ഫത്തേഗുഞ്ചില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ബന്ധുക്കള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ രാത്രിയില്‍ സഞ്ചരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇരുചക്രവാഹനത്തില്‍ എത്തിയ മൂന്നംഗസംഘം തടഞ്ഞുനിര്‍ത്തിയ ശേഷം മോശമായി പെരുമാറാന്‍ തുടങ്ങി. ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെ മൊബൈലില്‍ അവരുടെ ചിത്രം എടുക്കാന്‍ യുവതി ശ്രമിച്ചു .അതിനിടെയാണ് തന്നെ ലൈംഗികമായി ഉപദ്രവിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു.

അക്രമിസംഘം യുവതിയുടെ മുടിയില്‍ കുത്തിപ്പിടിച്ച് മര്‍ദ്ദിക്കാന്‍ തുടങ്ങി. യുവതിയുടെ ഒപ്പം മറ്റൊരു സ്‌കൂട്ടറില്‍ പുറപ്പെട്ട സഹോദരന്‍ ശബ്ദം കേട്ട് തിരിഞ്ഞുനോക്കി. യുവതിയുടെ രക്ഷയ്ക്കായി സഹോദരന്‍ എത്തുന്ന സമയത്ത് മൂന്നംഗ സംഘം അവിടെ നിന്ന് കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു. സ്‌കൂട്ടറിന്റെ നമ്പര്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ മേല്‍വിലാസം ലഭിച്ചു. ഇതനുസരിച്ച് പ്രതിയുടെ വീട്ടില്‍ എത്തിയെങ്കിലും ഒളിവില്‍ പോയതായി പൊലീസ് പറയുന്നു. പ്രതികള്‍ പ്രകോപനം ഉണ്ടാക്കാന്‍ കാരണം എന്തെന്ന് അറിയില്ല എന്നാണ് യുവതിയുടെ മൊഴി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com