മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപണം, ദലിത് പെണ്‍കുട്ടിയെ നിലത്തു കിടത്തി തല്ലിച്ചതച്ചു; മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു, പ്രതിഷേധം- വീഡിയോ

മോഷണക്കുറ്റം ആരോപിച്ച് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്
നിലത്ത് കിടത്തി പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം
നിലത്ത് കിടത്തി പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം
Updated on
1 min read

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്ന്
ആരോപിച്ച്‌ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

അമേഠി ജില്ലയിലാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന്  പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ നിലത്ത് കിടത്തിയ ശേഷം രണ്ടുകാലിന്റെയും ഉപ്പുറ്റിയില്‍ വടി കൊണ്ട് നിരന്തരം തല്ലുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. രണ്ടുപേര്‍ ചേര്‍ന്ന് കാലില്‍ പിടിച്ചശേഷം മൂന്നാമനാണ് മര്‍ദ്ദിച്ചത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ക്രൂരമായ പീഡനം. കുട്ടി വേദന കൊണ്ട് പുളയുന്നത് വീഡിയോയില്‍ വ്യക്തമാണ്.

മര്‍ദ്ദനത്തിന്റെ ഒരു ഘട്ടത്തില്‍ കുട്ടിയെ നിലത്ത് വലിച്ചിഴയ്്ക്കുന്നതും കാണാം. മുടിയില്‍ കുത്തിപ്പിടിച്ചും മറ്റും പീഡനം തുടര്‍ന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ, വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികളിലേക്ക് കടന്നത്. പോക്‌സോ അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് കേസന്വേഷണം പുരോഗമിക്കുന്നത്. മറ്റു രണ്ടു പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com