ഗാന്ധി സമാധാന സമ്മാനം ഗീതാ പ്രസിന്; വിമര്‍ശിച്ച് കോണ്‍ഗ്രസ് 

ഗാന്ധി ഘാതകനായ ഗോഡ്‌സെയ്ക്കും ഹിന്ദുത്വ നേതാവ് വിഡി സവര്‍ക്കര്‍ക്കും അവാര്‍ഡ് നല്‍കുന്നതു പോലെയാണിതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്
ഗീതാ പ്രസിന് ഗാന്ധി സമാധാന പുരസ്‌കാരം/ട്വിറ്റര്‍
ഗീതാ പ്രസിന് ഗാന്ധി സമാധാന പുരസ്‌കാരം/ട്വിറ്റര്‍
Updated on
1 min read

ന്യൂഡല്‍ഹി: ഗാന്ധി സമാധാന സമ്മാനം ഉത്തര്‍പ്രദേശിലെ പ്രസാധാകരായ ഗീതാ പ്രസിനു നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഗാന്ധി ഘാതകനായ ഗോഡ്‌സെയ്ക്കും ഹിന്ദുത്വ നേതാവ് വിഡി സവര്‍ക്കര്‍ക്കും അവാര്‍ഡ് നല്‍കുന്നതു പോലെയാണിതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു.

ഇന്നലെയാണ് 2021ലെ ഗാന്ധി സമാധാന പുരസ്‌കാരം ഗീതാ പ്രസിനു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ജൂറിയുടേതാണ് തീരുമാനം. ഗീതാ പ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റിട്ടു. കഴിഞ്ഞ നൂറു വര്‍ഷമായി സാമൂഹ്യ, സംസ്‌കാരിക മാറ്റങ്ങള്‍ക്കു നിദാനമായ പ്രവര്‍ത്തനമാണ് ഗീതാ പ്രസ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി ട്വിറ്റീല്‍ പറഞ്ഞു. 

ഗാന്ധിയന്‍ ജീവിതരീതി ശരിയായ അര്‍ഥത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഗീതാ പ്രസിന്റെ പ്രവര്‍ത്തനങ്ങളെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com