

ന്യൂഡൽഹി: അത്യാധുനിക സംവിധാനങ്ങളുള്ള വിസ്താഡോം കോച്ചുകളുള്ള ജനശതാബ്ദി എക്സ്പ്രസിന്റെ ചിത്രങ്ങൾ പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിനും കെവാഡിയയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ജനശതാബ്ദി എക്‌സ്പ്രസിന്റെ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. ഇതടക്കം ഏഴ് ട്രെയിനുകളുടെ സർവീസ് നാളെ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും.
"നാളെ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ട്രെയിനുകളിലൊന്നാണ് അഹമ്മദാബാദിനും കെവാഡിയയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ജനശതാബ്ദി എക്‌സ്പ്രസ്. ഈ ട്രെയിനിൽ വിസ്താഡോം കോച്ചുകൾ ഉണ്ടാകും." - ട്രെയിനിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ പ്രതിമയെ വിവിധ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് അഹമ്മദാബാദ്- കെവാഡിയ ജനശതാബ്ദി എക്‌സ്പ്രസ്. ഇപ്പോൾ 'സ്റ്റാച്യു ഓഫ് യൂണിറ്റി' സന്ദർശിക്കാൻ കൂടുതൽ കാരണളായെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ചില്ല് മേൽക്കൂരയും അത്യാധുനിക സംവിധാനങ്ങളുമുള്ള വിസ്താഡോം കോച്ചുകളിൽ പുറം കാഴ്ചകൾ പരമാവധി ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ജാലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കാഴ്ചയിൽ ആരുടേയും മനം മയക്കുന്ന പുതിയ കോച്ചുകൾക്കുള്ളിൽ യാത്രക്കാർക്ക് സുഖകരമായ യാത്രാനുഭവം പകരുന്ന തരത്തിലുള്ള സീറ്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates