മൂന്ന് മുട്ടനാടുകള്‍ തമ്മില്‍ 'മുട്ടനടി'; വീഡിയോ വൈറല്‍

സാമ്രാട്ട് ഗൗഡ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്
മുട്ടനാടുകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം
മുട്ടനാടുകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം
Updated on: 
1 min read

ഒരേ വര്‍ഗത്തില്‍പ്പെട്ടതാണ് എന്നത് പോലും പരിഗണിക്കാതെ, മൃഗങ്ങള്‍ തമ്മില്‍ ആക്രമിക്കുന്നതിന്റെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്തിന്റെ അധീശത്വം സ്ഥാപിക്കാന്‍ സിംഹങ്ങള്‍ തമ്മില്‍ പോരാടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം വൈറലായിരുന്നു. ഇപ്പോള്‍ മുട്ടനാടുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

സാമ്രാട്ട് ഗൗഡ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. കൂട്ടത്തോടെ ആടുകള്‍ നടന്നുനീങ്ങുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. തുടര്‍ന്ന് മൂന്ന് ആടുകള്‍ തമ്മില്‍ പോരാടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പരസ്പരം തല കൊണ്ട് ആക്രമിക്കുകയാണ് ആടുകള്‍. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com