ആടിന്റെ ഭാരം 175 കിലോ; വില അഞ്ചരലക്ഷം രൂപ

കറുത്ത നിറമുള്ള ആടിന്റെ ഭാരം 175 കിലോയാണ്. അഞ്ചരലക്ഷം രുപയാണ് ഇതിന്റെ വില 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഇന്‍ഡോര്‍: ഇബ്രാംഹിം നബി മകന്‍ ഇസ്മായീലിനെ  അല്ലാഹുവിന്റെ കല്‍പ്പന മാനിച്ച് ബലി നല്‍കാനൊരുങ്ങിയതിന്റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍. ത്യാഗത്തിന്റെയും സഹനത്തിന്റെയും പുണ്യദിനമായാണ് ഈ ദിനം മുസ്ലീങ്ങള്‍ ആഘോഷിക്കുന്നത്. അതിനിടെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബലിതര്‍പ്പണത്തിനായി കൊണ്ടുവന്ന ആട് ശ്രദ്ധാകേന്ദ്രമായി. കറുത്ത നിറമുള്ള
ആടിന്റെ ഭാരം 175 കിലോയാണ്. അഞ്ചരലക്ഷം രുപയാണ് ഇതിന്റെ വില

മോയിന്‍ ഖാന്‍ എന്നയാളാണ് ആടിന്റെ ഉടമ. ആടിന് കശുവണ്ടി, ബദാം ഉണക്കമുന്തിരി എന്നിവ നല്‍കിയിരുന്നതായും ഖാന്‍ പറയുന്നു. പത്ത് മാസമായി ഇതിനെ വളര്‍ത്തുന്നു. പഞ്ചാബില്‍ നിന്നും കൊണ്ടുവന്ന  ഈ ആടിന് 175 കിലോ ഭാരവും നാലടി നീളവും ഉണ്ട്.  ആളുകള്‍ ഇതിന് അഞ്ചരലക്ഷം രൂപവരെ പറഞ്ഞിട്ടുണ്ടെന്നും ബലിപെരുന്നാള്‍ ദിവസം ഇതിനെ ബലിനല്‍കുമെന്നും ഖാന്‍ പറഞ്ഞു.

ഇത് കൂടാതെ തവിട്ടുനിറത്തിലുള്ള മറ്റൊരാട് കൂടിയുണ്ട്. അതിന്റെ ഭാരം 150 കിലോയാണെന്നും അയാള്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com