കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം: നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രം

സോഷ്യല്‍ മീഡിയ പൂര്‍ണമായും നിരോധിക്കുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും 18 യസിന് താഴെയുള്ള കുട്ടികള്‍ക്കായി നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതില്‍ സൂക്ഷ്മവും ഘട്ടംഘട്ടവുമായ സമീപനമാണ് പരിഗണിക്കുന്നതെന്നും ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി
Govt looks at nuanced, graded age-based restrictions on social media for children
Govt looks at nuanced, graded age-based restrictions on social media for childrenfreepik.com
Updated on
1 min read

ന്യൂഡല്‍ഹി: കുട്ടികളില്‍ പ്രായപരിധി അനുസരിച്ച് സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രം. ഇതിന്റെ ഭാഗമായി പുതിയ ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരും. 8 മുതല്‍ 12 വയസ്, 12-16, 16-18 എന്നീ പ്രായപരിധിക്കാരെ മൂന്ന് വിഭാഗമായി തിരിച്ച് സമൂഹമാധ്യമ ഇടപെടലുകളില്‍ നിയന്ത്രണം കൊണ്ടുവരാനാണ് തീരുമാനം. സോഷ്യല്‍ മീഡിയ ഉപയോഗം ഉണ്ടാക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങള്‍ വലുതാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി കേട്ടായിരിക്കും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Govt looks at nuanced, graded age-based restrictions on social media for children
'ലജ്ജാകരം, മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല'; രാഷ്ട്രപതിയെ സ്വീകരിക്കാന്‍ മമതയെത്താത്തതില്‍ രോഷം കൊണ്ട് പ്രധാനമന്ത്രി

സോഷ്യല്‍ മീഡിയ പൂര്‍ണമായും നിരോധിക്കുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും 18 യസിന് താഴെയുള്ള കുട്ടികള്‍ക്കായി നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതില്‍ സൂക്ഷ്മവും ഘട്ടംഘട്ടവുമായ സമീപനമാണ് പരിഗണിക്കുന്നതെന്നും ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പാര്‍ലമെന്റിലെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കാബിനറ്റില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അടുത്ത 90 ദിവസത്തിനുള്ളില്‍ 13 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കാന്‍ ആന്ധ്രാപ്രദേശ് നിര്‍ദേശിച്ചിരുന്നു. അതേസമയം 16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തുമെന്ന് വ്യക്തമാക്കി.

Govt looks at nuanced, graded age-based restrictions on social media for children
രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുത്, ദ്രൗപദി മുര്‍മുവിനെതിരെ മമത

കുട്ടികള്‍ക്ക് വൈകുന്നേരങ്ങളിലും രാത്രിയിലും ലോഗിന്‍ ചെയ്യാന്‍ അനുവാദം നല്‍കാതിരിക്കുക, നിശ്ചിത സമയം മാത്രം ഇവ ഉപയോഗിക്കാന്‍ അനുവാദം നല്‍കുക തുടങ്ങിയ സമയപരിധി അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളും പരിഗണിക്കുന്നുണ്ട്. ഇന്തോനേഷ്യ ഈ മാസം 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമത്തില്‍ നിരോധം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയ കൊണ്ടുവന്നതിന് സമാനമായി കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം.

Summary

Govt looks at nuanced, graded age-based restrictions on social media for children

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com