നെല്ലിന് അടിക്കുന്ന കീടനാശിനി, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണം; 'കാര്‍ബോസള്‍ഫാന്‍' രാജ്യത്ത് നിരോധിച്ചേക്കും

പാരക്വറ്റ് ഡൈക്ലോറൈഡും നിരോധിക്കും
banning carbosulfan
carbosulfanx
Updated on
1 min read

ന്യൂഡല്‍ഹി: കാര്‍ബോസള്‍ഫാന്‍ കീടനാശിനി രാജ്യ വ്യാപകമായി നിരോധിച്ചേക്കും. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം. നെല്ലിനു ഉപയോഗിക്കുന്ന കീടനാശിനിയാണ് കാര്‍ബോസള്‍ഫാന്‍.

തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങളില്‍ ഇതിന്റെ താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം കണക്കിലെടുത്തു തോട്ടം മേഖലയില്‍ ഉപയോഗിക്കുന്ന പാരക്വറ്റ് ഡൈക്ലോറൈഡ് നിരോധിക്കാനുള്ള നടപടികളും കഴിഞ്ഞയാഴ്ച തുടങ്ങിയിരുന്നു.

banning carbosulfan
ഇരുട്ടടി; രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന

പാരക്വറ്റും കാര്‍ബോസള്‍ഫാനും മനുഷ്യരിലുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പരിശോധിക്കാന്‍ ഐസിഎആറിലെ ശാസ്ത്രജ്ഞരേയും ആരോഗ്യ വകുപ്പിലെ വിദഗ്ധരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പുതിയ കൃഷി സീസണിന്റെ തുടക്കത്തില്‍ കളനാശിനിയും കീടനാശിനിയും രാജ്യ വ്യാപകമായി നിരോധിക്കുന്നത് നെല്‍കൃഷിയുള്‍പ്പെടെയുള്ളവയെ പ്രതികൂലമായി ബാധിക്കുമെന്നു അഗ്രോകെമിക്കല്‍ വ്യവസായ മേഖല മുന്നറിയിപ്പ് നല്‍കി.

banning carbosulfan
മന്ത്രിമാരുടെ യാത്ര 'മെട്രോ'യില്‍; ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ വര്‍ക്ക് ഫ്രം ഹോം
Summary

The Centre is considering a nationwide ban on crop-protection chemicals paraquat and carbosulfan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com