സമൂസ നല്‍കാമെന്ന് പറഞ്ഞ് മുറിയില്‍ കൊണ്ടുപോയി, ആറു വയസുകാരിയെ മുത്തച്ഛനും അമ്മാവനും കൂട്ടബലാത്സംഗം ചെയ്തു; പുറത്തുപറയാതിരിക്കാന്‍ 20 രൂപ നല്‍കി

മധ്യപ്രദേശില്‍ ആറുവയസുകാരിക്ക് നേരെ കൊടും ക്രൂരത
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആറുവയസുകാരിക്ക് നേരെ കൊടും ക്രൂരത. മുത്തച്ഛനും അമ്മാവനും ചേര്‍ന്ന് ആറുവയസുകാരിയെ ബലാത്സംഗം ചെയ്തതായി പൊലീസ് പറയുന്നു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഭോപ്പാലിലെ കോളാര്‍ മേഖലയിലാണ് സംഭവം. മൂന്ന് വയസുകാരനായ സഹോദരന്റെ മുന്നില്‍ വച്ചാണ് ഇരുവരും ചേര്‍ന്ന് ആറു വയസുകാരിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവം പുറത്തുപറയാതിരിക്കാന്‍ 20 രൂപ നല്‍കി പെണ്‍കുട്ടിയെ ഇരുവരും ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.

വ്യാഴാഴ്ചയാണ് സംഭവം പുറംലോകം അറിയുന്നത്. മകളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അമ്മ കാര്യം തിരക്കിയതോടെയാണ് സംഭവം അറിഞ്ഞത്. എട്ടുദിവസം മുന്‍പാണ് പീഡനം നടന്നത്. സമൂസ നല്‍കാമെന്ന് പറഞ്ഞ് മുറിയില്‍ വിളിച്ചു കൊണ്ടുപോയി മുത്തച്ഛനും അമ്മാവനും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം പുറത്തുപറയാതിരിക്കാന്‍ കുട്ടിക്ക് 20 രൂപ നല്‍കി ഇരുവരും ഭീഷണിപ്പെടുത്തിയതായി പൊലീസ് പറയുന്നു. 

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യത്തിന് അടിമയാണ് മുത്തച്ഛനും അമ്മാവനും. തൊഴിലാളികളായ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com