കര്‍ഷക പ്രതിഷേധം തടയാന്‍ സര്‍ക്കാര്‍ ചെരുപ്പുകള്‍ 'അടിച്ചുമാറ്റി'; കേസ് കൊടുക്കുമെന്ന് വനിതാ നേതാവ് (വീഡിയോ)

പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാരും പൊലീസുകാരും ചേര്‍ന്ന് തന്റെ ചെരുപ്പുകള്‍ തട്ടിയെടുത്തതായി കിസാന്‍ ഏക്ത സംഘ് മഹിളാ മോര്‍ച്ച നേതാവ് താക്കൂര്‍ ഗീതാ ഭാരതിയാണ് ആരോപണം ഉന്നയിച്ചത്
കര്‍ഷക പ്രതിഷേധം തടയാന്‍ സര്‍ക്കാര്‍ ചെരുപ്പുകള്‍ 'അടിച്ചുമാറ്റി'; കേസ് കൊടുക്കുമെന്ന് വനിതാ നേതാവ് (വീഡിയോ)
Updated on
1 min read

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ സമരം ചെയ്യുന്നതിനിടെ, സര്‍ക്കാരും പൊലീസുകാരും ചേര്‍ന്ന് തന്റെ ചെരുപ്പുകള്‍ കവര്‍ന്നതായി കിസാന്‍ ഏക്ത സംഘ് മഹിളാ മോര്‍ച്ച നേതാവിന്റെ ആരോപണം. പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാരും പൊലീസുകാരും ചേര്‍ന്ന് തന്റെ ചെരുപ്പുകള്‍ തട്ടിയെടുത്തതായി കിസാന്‍ ഏക്ത സംഘ് മഹിളാ മോര്‍ച്ച നേതാവ് താക്കൂര്‍ ഗീതാ ഭാരതിയാണ് ആരോപണം ഉന്നയിച്ചത്. ഗ്രേറ്റര്‍ നോയിഡയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിലാണ് താക്കൂര്‍ ഗീതാ ഭാരതി പങ്കെടുക്കുന്നത്.

'ഞാന്‍ താക്കൂര്‍ ഗീത ഭാരതി. സര്‍ക്കാരും പൊലീസുകാരും ചേര്‍ന്ന് എന്റെ ചെരുപ്പുകള്‍ കവര്‍ന്നു. കര്‍ഷകര്‍ സമരം നിര്‍ത്തുമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ ഞാന്‍ നഗ്നപാദനായി പോരാടും.സര്‍ക്കാരിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ഞാന്‍ മറ്റൊരു ജോടി ചെരുപ്പ് സംഘടിപ്പിച്ചു. എവിടെ നിന്ന് എന്റെ നഷ്ടപ്പെട്ട ചെരുപ്പ് ലഭിക്കും?, സര്‍ക്കാര്‍ എന്റെ ചെരുപ്പുകള്‍ തിരിച്ചു തരണം' - താക്കൂര്‍ ഗീതാ ഭാരതി വീഡിയോയില്‍ പറയുന്നു. താക്കൂര്‍ ഗീതാ ഭാരതിയുടെ വാക്കുകള്‍ കേട്ട് കൂടെയുള്ളവര്‍ ഒച്ചത്തില്‍ ചിരിക്കുന്നതും കാണാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com