വിവാഹവേദിയിൽ ഉറക്കം തൂങ്ങി വധുവിന്റെ തോളിലേക്ക് വീണ് വരൻ; വിഡിയോ വൈറൽ  

സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് യുവാവിനെ ഉണർത്താൻ പരിശ്രമിക്കുന്നുണ്ടെങ്കിലും ഫലം കണ്ടില്ല
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

വിവാഹവേദിയിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന പല കാര്യങ്ങളും പിന്നീട് വൈറലാകാറുണ്ട്. വധുവിനും വരനും സംഭവിക്കുന്ന അബദ്ധങ്ങളും സർപ്രൈസുകളുമൊക്കെയാണ് ഇതിൽ അധികവും. എന്നാലിപ്പോൾ വിവാഹവേദിയിൽ ഉറക്കം തൂങ്ങിയ വരന്റെ വിഡിയോയാണ് ഇൻസ്റ്റ​ഗ്രാമിൽ വൈറലാകുന്നത്. 

വിവാഹത്തിൽ കോട്ടും സ്യൂട്ടുമൊക്കെ ധരിച്ചെത്തിയെങ്കിലു ചുറ്റിനും സംഭവിക്കുന്നതൊന്നും അറിയാതെ നല്ല ഉറക്കത്തിലാണ് വരൻ. ഇടയ്ക്ക് ഉറക്കം തൂങ്ങി വധുവിന്റെ ദേഹത്തേക്ക് വീഴാൻ പോകുന്നതും വിഡിയോയിൽ കാണാം. സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് യുവാവിനെ ഉണർത്താൻ പരിശ്രമിക്കുന്നുണ്ടെങ്കിലും ഫലം കണ്ടില്ല. നിരഞ്‍‍ജൻ മഹാപത്ര എന്നയാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ആണിപ്പോൾ വൈറലാകുന്നത്. 

വിഡിയോ വൈറലായതിന് പിന്നാലെ വരനെ വിമർശിച്ചുകൊണ്ടാണ് കമന്റുകൾ ഏറെയും.  മദ്യപിച്ച് ലക്കുകെട്ട് ബോധമില്ലാതെ കിടക്കുകയാണ് ഇയാളെന്നാണ് കൂടുതൽ പേരും പറയുന്നത്. കല്യാണദിവസം ഇയാൾ ശരിക്കും മിസ് ചെയ്യുമെന്ന് മറ്റുചിലരും കമന്റ് കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com