

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ, പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടക്കുന്നുണ്ടെന്ന് ആരോപിച്ച് ബാലറ്റ് പേപ്പര്‍ രീതിയിലേക്ക് മടങ്ങണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്ന സമയത്ത് നടന്ന തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ ട്രോള്‍. എംഎല്‍സി തെരഞ്ഞെടുപ്പുകള്‍ നടന്നത് ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചാണെന്നും മോദി എക്‌സില്‍ കുറിച്ചു.
'4 സംസ്ഥാനങ്ങളിലെ (ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, കര്‍ണാടക) 28 സീറ്റുകളില്‍ എം.എല്‍.സി തെരഞ്ഞെടുപ്പ് നടന്നു. ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് എത്ര സീറ്റുകള്‍ നേടി എന്ന് ഊഹിക്കാമോ?' ഒരു കണ്ണ് അടച്ചുപിടിച്ചുള്ള ഇമോജിയോടെയാണ് എക്സില്‍ പ്രധാനമന്ത്രി കോണ്‍ഗ്രസിനെ പരിഹസിച്ചത്.
നാല് സംസ്ഥാനങ്ങളിലെ 28 ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. നേരത്തെ കൈവശമുണ്ടായിരുന്ന സീറ്റുകള്‍ പോലും കോണ്‍ഗ്രസിന് നഷ്ടമായി. കര്‍ണാടകയിലാണ് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയുണ്ടായത്. സിദ്ധരാമയ്യയെ മാറ്റി ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ് മുഖം മിനുക്കിയെങ്കിലും അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates