'ഭാര്യയോടും മകനോടും ക്ഷമ ചോദിക്കുന്നു, എസ്‌ഐആര്‍ ജോലി ചെയ്യാനാവില്ല'; ബിഎല്‍ഒ ജീവനൊടുക്കി

എസ്‌ഐആര്‍ പൂര്‍ത്തിയാക്കാനുള്ള സമ്മര്‍ദം താങ്ങാനാവാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇദ്ദേഹം ഭാര്യയ്ക്ക് എഴുതിയ ആത്മഹത്യ കുറിപ്പില്‍ പറയുന്നു
Gujarat BLO Ends Life Because of SIR Document Pressure
Gujarat BLO Ends Life Because of SIR Document Pressurescreen grab
Updated on
1 min read

ഗാന്ധിനഗര്‍: ഗുജറാത്തിലെ സോമനാഥ് ജില്ലയില്‍ ബിഎല്‍ഒ ജീവനൊടുക്കി. അരവിന്ദ് വാധേര്‍ (40) എന്ന അധ്യാപകനാണ് മരിച്ചത്. എസ്‌ഐആര്‍ പൂര്‍ത്തിയാക്കാനുള്ള സമ്മര്‍ദം താങ്ങാനാവാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇദ്ദേഹം ഭാര്യയ്ക്ക് എഴുതിയ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

Gujarat BLO Ends Life Because of SIR Document Pressure
ആകെ 1,64,427 പത്രികകള്‍, കൂടുതല്‍ മലപ്പുറത്ത്; നാമനിര്‍ദേശപത്രിക സമര്‍പ്പണം അവസാനിച്ചു

''ഈ എസ്‌ഐആര്‍ ജോലി ചെയ്തുതീര്‍ക്കാനാവുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അങ്ങേയറ്റം ക്ഷീണിതനാണ്. പ്രയാസത്തിലുമാണ്. പ്രിയപ്പെട്ട ഭാര്യ സംഗീതയോടും മകന്‍ കൃഷയോടും ഞാന്‍ ക്ഷമചോദിക്കുന്നു'' അരവിന്ദ് വാധേര്‍ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

Gujarat BLO Ends Life Because of SIR Document Pressure
കോടതിയിൽ എത്തിച്ചത് കൈവിലങ്ങ് ഇല്ലാതെ; പൊലീസിന്റെ കണ്ണുവെട്ടിച്ച് മോഷണക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

എസ്‌ഐആര്‍ ഡോക്യുമെന്റുകള്‍ തന്റെ ബാഗിലുണ്ടെന്നും അത് സ്‌കൂളില്‍ നല്‍കണമെന്നും കുറിപ്പിലുണ്ട്. എസ്‌ഐആര്‍ ജോലികള്‍ ബിഎല്‍ഒമാര്‍ക്ക് കടുത്ത ജോലി സമ്മര്‍ദം നല്‍കുന്നതിനിടെയാണ് വീണ്ടും ആത്മഹത്യ. രാജ്യത്താകെ 9 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അടുത്തിടെ മരിച്ചെന്നാണ് കണക്ക്. ഇതില്‍ 4 പേര്‍ ജോലി സമ്മര്‍ദം ചൂണ്ടിക്കാട്ടി ജീവനൊടുക്കുകയായിരുന്നു. പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയത് എസ്‌ഐആറിന്റെ ഭാഗമായി ജോലി സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു.

Summary

Gujarat BLO Ends Life Because of SIR Document Pressure: Arvind Vadher, a teacher

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com