200 കോടിയുടെ സമ്പത്ത് ദാനം ചെയ്തു; വ്യവസായി ദമ്പതികള്‍ സന്യാസത്തിലേക്ക്

ഭണ്ഡാരി കുടുംബവും മറ്റ് മുപ്പത്തിയഞ്ചുപേരും നടത്തിയ നാലുകിലോമീറ്റര്‍ ഘോഷയാത്രയിലാണ് തങ്ങളുടെ സമ്പത്തുകള്‍ ദാനം ചെയ്തത്.
Gujarat Businessman, Wife Donate ₹ 200 Crore Wealth To Become Monks
ഗുജറത്തിലെ ജൈന ദമ്പതികളായ ഭവേഷ് ഭണ്ഡാരിയും ഭാര്യയുമാണ് സമ്പത്ത് ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കുന്നത്. എക്സ്
Updated on
1 min read

സൂറത്ത്: വ്യവസായിയായ ദമ്പതികള്‍ ഇരുന്നൂറ് കോടിയുടെ സമ്പത്ത് ദാനം ചെയ്ത് സന്യാസം സ്വീകരിക്കുന്നു. ഗുജറത്തിലെ ജൈന ദമ്പതികളായ ഭവേഷ് ഭണ്ഡാരിയും ഭാര്യയുമാണ് സമ്പത്ത് ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കുന്നത്. ഏപ്രില്‍ 22നായിരിക്കും ഇവര്‍ സന്യാസം സ്വീകരിക്കുക.

ഹിമ്മത്‌നഗറിലെ കെട്ടിട നിര്‍മ്മാണ വ്യവസായരംഗത്തെ ഏറെ പ്രമുഖ വ്യവസായികളാണ് ഇരുവരും. ഇരുടെ പത്തൊന്‍പതുകാരിയായ മകളും പതിനാറുകാരനായ മകനും 2002ല്‍ സന്യാസം സ്വീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് സന്യാസം സ്വീകരിക്കാനുള്ള മാതാപിതാക്കളുടെ തീരുമാനം.

ഇത്രയേറെ സമ്പത്തുള്ള ഭണ്ഡാരി കുടുംബം സന്യാസം സ്വീകരിക്കുന്ന വാര്‍ത്തകേട്ട് അമ്പരന്നിരിക്കുകയാണ് നാട്ടുകാര്‍. ഭണ്ഡാരി കുടുംബവും മറ്റ് മുപ്പത്തിയഞ്ചുപേരും നടത്തിയ നാലുകിലോമീറ്റര്‍ ഘോഷയാത്രയിലാണ് തങ്ങളുടെ സമ്പത്തുകള്‍ ദാനം ചെയ്തത്. യാത്രയില്‍ രാജകീയ വസ്ത്രം ധരിച്ച ഇരുവരും മൊബൈല്‍ ഫോണുകളും എയര്‍കണ്ടീഷണറുകള്‍ ഉള്‍പ്പെടെ എല്ലാ സമ്പത്തുകളും സംഭാവന ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭണ്ഡാരി കുടുംബം നടത്തിയ ഘോഷയാത്ര
ഭണ്ഡാരി കുടുംബം നടത്തിയ ഘോഷയാത്ര എക്സ്

ഏപ്രില്‍ 22 ഓടെ ഇരുവരും ഭൗതികസാഹചര്യങ്ങളെല്ലാം ഉപേക്ഷിച്ച് പൂര്‍ണ സന്യാസ ജീവിതം നയിക്കും. അതോടെ രണ്ട് വെളള വസ്ത്രങ്ങളും ഭിക്ഷയ്ക്കുള്ള ഒരു പാത്രവും ഇരിക്കുന്ന ഭാഗം വൃത്തിയാക്കാനായി ഒരു ചൂലും മാത്രമെ അവരുടെ കൈവശം ഉണ്ടാകുകയുള്ളു. ജൈനമതത്തില്‍ ദീക്ഷ സ്വീകരിക്കുകയെന്നത് ഏറെ പ്രാധാന്യമുള്ളതാണ്. ഇതോടെ സമ്പത്ത് എല്ലാം ഉപേക്ഷിച്ച് ഇവര്‍ രാജ്യമാകെ നഗ്നപാദരായി അലഞ്ഞുതിരിഞ്ഞ് സന്യാസജീവിതം നയിക്കും.

Gujarat Businessman, Wife Donate ₹ 200 Crore Wealth To Become Monks
'ടീച്ചറാകാം', ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശനത്തിന് അപേക്ഷിക്കാം; ഏപ്രില്‍ 30 അവസാന തീയതി, മലയാളത്തിലും പരീക്ഷ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Guruvayur temple
Dubai World Cup 30th anniversary passport stamp at airport for arriving passengers in UAE
Harish Rana
PM Narendra Modi speaks to Iran president Masoud Pezeshkian
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com