

അഹമ്മദാബാദ്: ഗുജറാത്തിലെ സ്വകാര്യ വാഹനങ്ങില്‍ ജാതിപ്പേരുകളോ, ചിഹ്നങ്ങളോ, പ്രതീകങ്ങളോ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ച് മോട്ടോര്‍ വാഹനങ്ങ നിയമങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍. നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശന നടപടി സ്വീകരിക്കും. ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷ, കാര്‍, ബസ്, ട്രക്ക് എന്നിവയുള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങളില്‍ ജാതിയുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍, രൂപങ്ങള്‍, എഴുത്തുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചുകൊണ്ടാണ് പുതിയ ഭേദഗതി.
വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന ജാതിയുമായി ബന്ധപ്പെട്ട വാക്കുകള്‍, പ്രതീകങ്ങള്‍, രൂപങ്ങള്‍, മറ്റ് എഴുത്തുകള്‍ എന്നിവയ്ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമാണ്. ഇത്തരം പ്രതീകങ്ങളോ മറ്റോ പ്രദര്‍ശിപ്പിക്കേണ്ടതുണ്ടെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങണമെന്നും ഭേദഗതിയില്‍ പറയുന്നു. 1989-ലെ ഗുജറാത്ത് മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയ സംസ്ഥാന സര്‍ക്കാര്‍, ഇതുമായി ബന്ധപ്പെട്ട് പ്രത്യേക വ്യവസ്ഥ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.
ഗുജറാത്തിലെ സ്വകാര്യവാഹനങ്ങളില്‍ പാട്ടിദാര്‍, ക്ഷത്രിയ തുടങ്ങിയ പേരുകളും ജാതി തിരിച്ചറിയുന്ന അടയാളങ്ങളും പതിവ് കാഴ്ചയണ്. നേരത്തെ ഉത്തര്‍ പ്രദേശിലെ അലഹബാദ് കോടതി ഇക്കാര്യത്തില്‍ കര്‍ശനനടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 2025ല്‍ നിയമം കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാ്ണ് ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി.
ഈ ഭേദഗതിക്കുള്ള കരട് ചട്ടങ്ങള്‍ ഈ വര്‍ഷം ജൂണ്‍ 11-ന് സംസ്ഥാന സര്‍ക്കാരിന്റെ 'അസാധാരണ ഗസറ്റില്‍' നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ബാധിക്കപ്പെടുന്ന വ്യക്തികളില്‍ നിന്ന് 30 ദിവസത്തിനുള്ളില്‍ ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചിരുന്നു. 'നിശ്ചിത സമയപരിധിക്കുള്ളില്‍ സര്‍ക്കാരിന് ആക്ഷേപങ്ങളോ നിര്‍ദ്ദേശങ്ങളോ ഒന്നും ലഭിക്കാത്തതിനാല്‍, അന്തിമ ചട്ടങ്ങള്‍ ഇപ്പോള്‍ വിജ്ഞാപനം ചെയ്തിരിക്കുകയാണ്,' വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates