ഒരേസമയം ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി സ്ഥാനാര്‍ഥി; ഒടുവില്‍, പാര്‍ട്ടിക്കാര്യത്തില്‍ തീരുമാനമായി; അപൂര്‍വം ഈ നേതാവ്‌

മൂന്ന് പാര്‍ട്ടിയുടെയും അനുമതി പത്രത്തോടെയാണ് ഇയാള്‍ പത്രിക നല്‍കിയതെന്നതാണ് ഏറെ കൗതുകം.
Bharat Singh Vakhala
ഭരത് സിങ് വഖാല
Updated on
1 min read

അഹമ്മദാബാദ്: ഗുജറാത്തിലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ദാഹോദ് ജില്ലയിലെ പിപ്പെറോ സീറ്റിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് നാടകീയ അന്ത്യം. ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നീ മൂന്ന് പാര്‍ട്ടികള്‍ക്കും വേണ്ടി ഒരേസമയം നാമനിര്‍ദ്ദേശ പത്രിക നല്‍കി വാര്‍ത്തകളില്‍ ഇടംനേടിയ ഭരത് സിങ് വഖാല ഒടുവില്‍ ബിജെപി സ്ഥാനാര്‍ഥി. മൂന്ന് പാര്‍ട്ടിയുടെയും അനുമതി പത്രത്തോടെയാണ് ഇയാള്‍ പത്രിക നല്‍കിയതെന്നതാണ് ഏറെ കൗതുകം.

Bharat Singh Vakhala
'21ാം നൂറ്റാണ്ടിലെ സുപ്രധാന തീരുമാനം; രാജ്യത്തെ കോടിക്കണക്കിന് അമ്മ പെങ്ങന്മാരുടെ ആശീര്‍വാദമുണ്ട്'; വനിതാ ബില്ലില്‍ പ്രധാനമന്ത്രി

മൂന്ന് പ്രധാനപാര്‍ട്ടികളും ഒരേയാളെ തന്നെ സ്ഥാനാര്‍ഥിയാക്കുന്ന രാജ്യത്തെ ആദ്യസംഭവം കൂടിയാകാം ഇത്. ഒടുവില്‍ വഖാല ബിജെപി സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിക്കുകയായിരുന്നു. മുന്‍ മന്ത്രി ബച്ചുഭായ് ഖാബാദിന്റെ നേതൃത്വത്തിലാണ് വഖാലയുടെ ബിജെപി പ്രവേശനം നടന്നത്. ദഹോദിലെ ഗോത്രമേഖലയില്‍ ഈ നീക്കം വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിവെക്കും.

Bharat Singh Vakhala
ബാങ്കെ ബിഹാരി ക്ഷേത്രത്തിലെ നിലവിലെ ക്രമീകരണങ്ങളില്‍ മാറ്റമില്ല: സുപ്രീംകോടതി

മോദി സര്‍ക്കാരിന്റെയും ഗുജറാത്ത് മുഖ്യമന്ത്രിയുടെയും വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനാണ് താന്‍ ബിജെപി തിരഞ്ഞെടുത്തതെന്ന് വഖാല വ്യക്തമാക്കി. തന്റെ പ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും എഎപിയില്‍ നിന്നും അല്ല, ബിജെപിയില്‍ നിന്ന മത്സരിക്കാനാണ് താന്‍ തീരുമാനിച്ചത്. ബിജെപി സര്‍ക്കാരിന്റെ വികസനത്തിന്റെ പാതയാണ് തന്നെ അതിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്തിലേക്ക്‌ വഖാലയ്‌ക്കെതിരെ കോണ്‍ഗ്രസും ബിജെപിയും ഡമ്മി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. എന്നാല്‍ എഎപിക്ക് വഖാലയെ മാത്രമേ സ്ഥാനാര്‍ഥിയാക്കിയിരുന്നുള്ളൂ. വഖാലയുടെ രാഷ്ട്രീയം ഇടയ്ക്കിടെ മാറിമറിയുന്നതാണ്. 2017ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവ്ഗഡ് ബാരി നിയമസഭാ സീറ്റില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റിലാണ് ഭരത്സിങ് വഖാല മത്സരിച്ചത്. 2022 ല്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായെങ്കിലും രണ്ടു തവണയും തോറ്റു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com