ബന്ധുവിന്റെ സ്ഥാപനത്തില്‍ കംപ്യൂട്ടര്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമില്ല; സ്വന്തം വിരലുകള്‍ മുറിച്ച് മാറ്റി യുവാവ്

ജോലി വേണ്ടെന്ന് ബന്ധുവിനോട് പറയാന്‍ ധൈര്യമില്ലാത്തതിനാലാണ് ഇയാള്‍ ഇത്തരത്തിലൊരു കടുംകൈ ചെയ്തതെന്നാണ് സൂറത്ത് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
Gujarat Man Chops Off Own Fingers To Avoid Working As Computer Operator
ഈ സ്ഥാപനത്തിലെ അക്കൗണ്ട്‌സ് വിഭാഗത്തിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്.
Updated on
1 min read

ഗാന്ധിനഗര്‍: ബന്ധുവിന്റെ സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ എന്ന രീതിയില്‍ ജോലി ചെയ്യാന്‍ യോഗ്യനല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ സ്വന്തം കൈവിരലുകള്‍ മുറിച്ചു മാറ്റി യുവാവ്. മയൂര്‍ താരപര(32) എന്ന യുവാവാണ് ഇടതു കൈയിലെ വിരലുകള്‍ കത്തി ഉപയോഗിച്ച് മുറിച്ചത്. തുടര്‍ന്ന് ഇയാള്‍ വഴിയരികില്‍ ബോധരഹിതനായി വീഴുകയായിരുന്നു.

ഗുജറാത്തിലെ വരാച്ച മിനി ബസാറില്‍ സ്ഥിതി ചെയ്യുന്ന അനാഭ് ജെംസ് എന്ന സ്ഥാപനത്തില്‍ ജോലി വേണ്ടെന്ന് ബന്ധുവിനോട് പറയാന്‍ ധൈര്യമില്ലാത്തതിനാലാണ് ഇയാള്‍ ഇത്തരത്തിലൊരു കടുംകൈ ചെയ്തതെന്നാണ് സൂറത്ത് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഈ സ്ഥാപനത്തിലെ അക്കൗണ്ട്‌സ് വിഭാഗത്തിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്.

ലോക്കല്‍ പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് നഗരത്തിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവ് തന്നെയാണ് വിരലുകള്‍ മുറിച്ചതെന്ന് കണ്ടെത്തിയത്. സിംഗന്‍ പൂരിലെ ചാര്‍ റസ്തയ്ക്ക് സമീപത്തുള്ള ഒരു കടയില്‍ നിന്ന് മൂര്‍ച്ചയുള്ള കത്തി വാങ്ങിയതായി പിന്നീട് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി ഇയാള്‍ സൈക്കിളില്‍ അമ്രോലി റിങ് റോഡില്‍ പോയി തന്റെ മോട്ടോര്‍ സൈക്കിള്‍ പാര്‍ക്ക് ചെയ്ത ശേഷം രാത്രി പത്ത് മണിക്ക് വിരലുകള്‍ മുറിച്ച് മാറ്റി. രക്തയോട്ടം തടയാന്‍ കൈമുട്ടിന് മുകളില്‍ ഒരു കയറും കെട്ടി. തുടര്‍ന്ന് കത്തിയും വിരലുകളും ഒരു ബാഗില്‍ ഇട്ട് വലിച്ചെറിഞ്ഞുവെന്നും പൊലീസ് പറയുന്നു. സുഹൃത്തുക്കളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ബാഗില്‍ നിന്ന് മൂന്ന് വിരലുകളും മറ്റൊരു ബാഗില്‍ നിന്ന് കത്തിയും കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com