ഭാര്യയുടെ ചെല്ലപ്പേര് നായക്കിട്ടു; തര്‍ക്കം നീണ്ടപ്പോള്‍  അയല്‍വാസിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു

ഭാര്യയുടെ ചെല്ലപ്പേര് വളര്‍ത്തുനായക്കിട്ടതില്‍ രോഷാകുലനായ ഭര്‍ത്താവ് അയല്‍വാസിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഭാവ്‌നഗര്‍ (ഗുജറാത്ത്): ഭാര്യയുടെ ചെല്ലപ്പേര് വളര്‍ത്തുനായക്കിട്ടതില്‍ രോഷാകുലനായ ഭര്‍ത്താവ് അയല്‍വാസിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. നിതാബെന്‍ സര്‍വൈയ എന്ന 35 കാരിക്കുനേരെയാണ് ആക്രമണം ഉണ്ടായത്. 

നിതാ ബെന്‍ തന്റെ നായക്ക് സോനു എന്നാണ് പേരിട്ടത്. ഇത് അയല്‍വാസിയായ സുരഭായി ബര്‍വാഡിന്റെ ഭാര്യയുടെ ചെല്ലപ്പേരാണ്. ഇതിനെച്ചൊല്ലി ഇരുവീട്ടുകാരും തമ്മില്‍ നേരത്തെയും കലഹമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം നിതാബെന്നിന്റെ വീട്ടില്‍ ഭര്‍ത്താവും മക്കളും ഇല്ലാത്ത സമയത്ത് സുരഭായിയും ഏതാനും കൂട്ടുകാരും ചേര്‍ന്ന് അതിക്രമിച്ചുകയറുകയായിരുന്നു. പേരിനെച്ചൊല്ലിയുള്ള തര്‍ക്കം മൂത്തതോടെ സുരഭായി കയ്യില്‍ കരുതിയ കന്നാസില്‍നിന്ന് മണ്ണെണ്ണ നിതാബെന്നിന്റെ ശരീരത്തില്‍ ഒഴിച്ച് തീകൊളുത്തി. 

നിതാബെന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അപകട നില തരണം ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അക്രമികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ayodhya Ram Temple
meta
court news
Prime Minister Narendra Modi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com