ആദ്യമായി യാത്രാവിമാനം നിര്‍മിക്കാനൊരുങ്ങി ഇന്ത്യ; റഷ്യയുമായി കരാര്‍ ഒപ്പിട്ടു; പുതുചരിത്രം

ആഭ്യന്തര ഉപയോഗത്തിന് എസ്‌ജെ 100 വിമാനങ്ങള്‍ നിര്‍മിക്കുന്നതിന് റഷ്യന്‍ കമ്പനിയായ യുനൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനുമായി (യുഎസി) സഹകരിക്കാനാണ് ധാരണയായിരിക്കുന്നത്.
HAL, Russia's UAC sign MoU for production of civil aircraft SJ-100 in India
യാത്രാവിമാനങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) റഷ്യന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടു
Updated on
1 min read

ന്യൂഡല്‍ഹി: വ്യോമഗതാഗത രംഗത്ത് ചരിത്രം കുറിക്കൊനൊരുങ്ങി ഇന്ത്യ. ആദ്യമായി യാത്രാവിമാനങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) റഷ്യന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടു. ആഭ്യന്തര ഉപയോഗത്തിന് എസ്‌ജെ 100 വിമാനങ്ങള്‍ നിര്‍മിക്കുന്നതിന് റഷ്യന്‍ കമ്പനിയായ യുനൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനുമായി (യുഎസി) സഹകരിക്കാനാണ് ധാരണയായിരിക്കുന്നത്.

HAL, Russia's UAC sign MoU for production of civil aircraft SJ-100 in India
ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തിയാല്‍ പൊലീസിന് നേരിട്ട് കേസെടുക്കാം: സുപ്രീംകോടതി

മോസ്‌കോയില്‍ വച്ച് തിങ്കളാഴ്ചയാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്, ഹ്രസ്വദൂര സര്‍വീസുകള്‍ക്കായി രൂപകല്‍പന ചെയ്ത ഇരട്ട എന്‍ജിനോട് കൂടിയെ എസ്‌ജെ 100 വിമാനങ്ങളാണ് ഇന്ത്യക്കായി നിര്‍മിക്കുക. ഇതിനകം 200ലധികം വിമാനങ്ങള്‍ ഈ കമ്പനി നിര്‍മിച്ചിട്ടുണ്ട്. ആഗോളത്തില്‍ പതിനാറിലേറെ വിമാനകമ്പനികളുമായി യുഎസി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

HAL, Russia's UAC sign MoU for production of civil aircraft SJ-100 in India
വിദ്യാര്‍ഥിനിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തില്‍ ട്വിസ്റ്റ്; പിതാവ് പിടിയില്‍; യുവാവിനെ കുടുക്കാനുള്ള നാടകം പൊളിച്ച് പൊലീസ്

ഇന്ത്യയില്‍ ഒരു സമ്പൂര്‍ണ്ണ യാത്രാ വിമാനം നിര്‍മ്മിക്കുന്നത് ഇത് ആദ്യമായാണെന്ന് എച്ച്എഎസി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു പറയുന്നു. യുഎസിയുമായുള്ള പങ്കാളിത്തം 'പരസ്പര വിശ്വാസം' പ്രതിഫലിപ്പിക്കുന്നുവെന്നും, വ്യോമയാന മേഖലയില്‍ 'ആത്മനിര്‍ഭര ഭാരതം' എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണെന്നും എച്ച്എഎല്‍ വ്യക്തമാക്കി.

Summary

HAL, Russia's UAC sign MoU for production of civil aircraft SJ-100 in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com