രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ബിജെപിക്ക്; അഞ്ച് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്

സ്റ്റേറ്റ് ഡിസിപ്ലിനറി കമ്മിറ്റിയുടെയും എഐസിസിയുടെയും ശുപാര്‍ശ പ്രകാരമാണ് നടപടി
Congress
Congress partyfile
Updated on
1 min read

ഹരിയാന: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത അഞ്ച് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്. കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ നാണക്കേട് ഉണ്ടാക്കിയ സംഭവം ആയിരുന്നു ഹരിയാനയിലെ ക്രോസ് വോട്ടിങ്. ഇതിലാണ് ഇപ്പോഴത്തെ നടപടി.

Congress
മണ്ഡല പുനര്‍നിര്‍ണയം സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കില്ല; 'ഇത് അമിത് ഷായുടെ ഉറപ്പ്'

ഷെല്ലി ചൗധരി, ജര്‍നെയ്ല്‍ സിങ്, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് ഇസ്രെയ്ല്‍, രെനു ബാല എന്നിവര്‍ക്ക് എതിരെയാണ് നടപടി. പാര്‍ട്ടി വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായ കരംവീര്‍ സിങ് ബൗധിനെതിരായി വോട്ട് ചെയ്തത് അച്ചടക്ക ലംഘനമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. സ്റ്റേറ്റ് ഡിസിപ്ലിനറി കമ്മിറ്റിയുടെയും എഐസിസിയുടെയും ശുപാര്‍ശ പ്രകാരമാണ് നടപടി.

Congress
സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരം; എതിര്‍ക്കുന്നവര്‍ക്ക് സ്ത്രീകള്‍ മാപ്പുനല്‍കില്ല; ലോക്‌സഭയില്‍ മോദി

നേരത്തെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രതിനിധിക്ക് വോട്ട് ചെയ്യാതിരുന്നതില്‍ അഞ്ച് എംഎല്‍എമാര്‍ക്കും പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ധരംപാല്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി് ഇവരുടെ മറുപടി വിശകലനം ചെയ്ത ശേഷമാണ് സസ്‌പെന്‍ഷന്‍ നടപടികളിലേക്ക് കടന്നത്.

Summary

Congress suspends 5 Haryana MLAs for voting against party candidate in Rajya Sabha polls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com