അയോധ്യയില്‍ പ്രതിഷ്ഠാ ചടങ്ങ്; രാമലീല നാടകത്തിനിടെ ഹനുമാന്റെ വേഷമിട്ടയാള്‍ ഹൃദയാഘാതം മൂലം മരിച്ചു; വീഡിയോ

ഹനുമാന്റെ വേഷം അവതരിപ്പിക്കുന്നതിനിടെയാണ്‌ ഹൃദയാഘാതം ഉണ്ടായത്.
Playing Lord Hanuman Dies Of Heart Attack
Playing Lord Hanuman Dies Of Heart Attack
Updated on
1 min read


ചണ്ഡിഗഡ്: രാമക്ഷേത്ര പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ച് രാമലീല നാടകം കളിക്കുന്നതിനിടെ ഹനുമാന്റെ വേഷം അവതരിപ്പിച്ചയാള്‍ ഹൃദയാഘാതം മൂലം മരിച്ചു. ഹരീഷ് മേത്തയാണ് മരിച്ചത്. ഹരിയാനയിലെ ഭിവാനിയിലാണ് സംഭവം.

ഹനുമാന്റെ വേഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ഇരിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. എന്നാല്‍ ഒപ്പമുള്ള ആളുകള്‍ ഇത് നാടകത്തിന്റെ ഭാഗമായിരിക്കുമെന്ന് കരുതി ആരും ആ സമയത്ത് രക്ഷയ്‌ക്കെത്തിയില്ല. കുറച്ചുസമയത്തിന് ശേഷമാണ് മേത്തയ്ക്ക് പ്രതികരണമില്ലെന്ന് മനസിലായത്. 

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. 25 വര്‍ഷത്തോളമായി ഇയാള്‍ നാടകത്തില്‍ ഹനുമാന്റെ വേഷം അവതരിപ്പിച്ചിരുന്നു. വൈദ്യുതി വകുപ്പില്‍ നിന്ന് ജൂനിയര്‍ എന്‍ജിനിയറായി വിരമിച്ചയാളാണ് ഹരീഷ് മേത്ത.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com