

ശ്രീനഗര്‍: ജമ്മു കശ്മീരിലും ഹിമാചല്‍ പ്രദേശിലും കനത്ത മഞ്ഞുവീഴ്ച. ശക്തമായ മഞ്ഞുവീഴ്ചയില്‍ ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ജമ്മു കശ്മീരില്‍ കിഷ്ത്വാര്‍, കുല്‍ഗാം, ബന്ദിപ്പോറ, ശ്രീനഗര്‍, പുല്‍വാമ, കുപ്വാര എന്നിവിടങ്ങളില്‍ രൂക്ഷമായ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്.
നവ്യുഗ് ടണലിന് സമീപം മഞ്ഞ് അടിഞ്ഞുകൂടിയതിനെത്തുടര്‍ന്ന് ദേശീയപാത 44-ല്‍ വാഹനസഞ്ചാരം നിരോധിച്ചു. മുഗള്‍ റോഡ്, എസ്എസ്ജി റോഡ് തുടങ്ങിയ പ്രധാന പാതകളും നിലവില്‍ അടച്ചിരിക്കുകയാണ്. കാഴ്ചപരിധി കുറവായതിനാല്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. വിമാന കമ്പനികള്‍ യാത്രക്കാര്‍ക്കായി പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
മഞ്ഞുവീഴ്ച വിമാന സര്‍വീസുകളെ ബാധിക്കുമെന്ന് കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച മാത്രം 50 വിമാനങ്ങള്‍ ആണ് റദ്ദാക്കിയത്. കാലാവസ്ഥാ പ്രവചനം അനുസരിച്ച് അടുത്ത കുറച്ച് ദിവസങ്ങളില്‍ കൂടി മഞ്ഞുവീഴ്ചയും കാറ്റും തുടരാന്‍ സാധ്യതയുള്ളതിനാല്‍ സ്ഥിതി ഇനിയുംസങ്കീര്‍ണ്ണമാകാനാണ് സാധ്യത.
ഹിമാചല്‍പ്രദേശില്‍ മോശം കാലാവസ്ഥയില്‍ സംസ്ഥാനത്തെ 1,250ലധികം റോഡുകള്‍ അടച്ചു. ചുരങ്ങളും ലിങ്ക് റോഡുകളും മഞ്ഞുമൂടിയ നിലയിലാണ്. പ്രധാന റോഡുകള്‍ സഞ്ചാരയോഗ്യമാക്കാനുള്ള പ്രവൃത്തികള്‍ തുടരുകയാണ്. മഞ്ഞുവീഴ്ച ആസ്വദിക്കാന്‍ എത്തിയ സഞ്ചാരികള്‍ പലരും ഗതാഗത കുരുക്കിനെ തുടര്‍ന്ന് മണിക്കൂറുകളോളം വെള്ളമോ ഭക്ഷണമോ ശുചിമുറിയോ ഇല്ലാതെ പലയിടങ്ങളിലും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
മണാലിയില്‍ എത്തിയ ഡല്‍ഹി സ്വദേശികള്‍ക്ക് കഴിഞ്ഞ ദിവസം നേരിടേണ്ടി വന്നത് വലിയ ദുരിതമാണ്. കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കില്‍പ്പെട്ട് 40 മണിക്കൂറിലധികം സമയം യുവാക്കള്‍ കാറിനുള്ളില്‍ ചെലവഴിക്കേണ്ടി വന്നു. സഞ്ചാരികള്‍ പലരും കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും സൗകരല്‍ങ്ങളില്ല. കുടിവെള്ളവും ശുചിമുറിയും ലഭ്യമല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates