ഹേമന്ത് സോറന്‍ വീണ്ടും മുഖ്യമന്ത്രിയാകും

ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
Hemant Soren's Move For Chief Minister Return
ഹേമന്ത് സോറന്‍പിടിഐ
Updated on
1 min read

റാഞ്ചി: ഹേമന്ത് സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും അധികാരമേല്‍ക്കും. ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ചംപയ് സോറന്‍ സ്ഥാനം ഒഴിയും. കഴിഞ്ഞ ദിവസമാണ് ഭൂമി കുംഭകോണത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹേമന്ത് സോറന്‍ ജാമ്യത്തിലിറങ്ങിയത്. ഒക്ടോബറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആണ് ജെഎംഎം നീക്കം.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ജൂണ്‍ 28നാണ് ഹേമന്ത് സോറന് ജാമ്യം ലഭിച്ചത്. സോറന്‍ രാജിവച്ചതോടെ ബന്ധുവായ ചംപയ് സോറന്‍ മുഖ്യമന്ത്രിയാകുകയായിരുന്നു.

കഴിഞ്ഞ ജനുവരി 31-നാണ് 48-കാരനായ ഹേമന്ത് സോറനെ ഇഡി അറസ്റ്റുചെയ്തത്. അറസ്റ്റിനു തൊട്ടുമുന്‍പ് അദ്ദേഹം ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. പുതിയ മുഖ്യമന്ത്രിയായി ചംപായ് സോറനെ പിന്തുണയ്ക്കുകയും ചെയ്തു. എന്‍ഡിഎയിലേക്ക് കൂറുമാറാനുള്ള സമ്മര്‍ദത്തിന് വഴങ്ങാത്തതിനെത്തുടര്‍ന്ന് മോദിസര്‍ക്കാരിന്റെ പ്രതികാരനടപടിയാണ് സോറനെതിരേയുണ്ടായതെന്നായിരുന്നു ഇന്ത്യാ സഖ്യത്തിന്റെ ആരോപണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജാമ്യമനുവദിച്ചാല്‍ തെളിവുനശിപ്പിക്കാനും സമാനമായ കുറ്റം ആവര്‍ത്തിക്കാനും സാധ്യതയുണ്ടെന്ന ഇഡി വാദം തള്ളിക്കൊണ്ടാണ് ഹേമന്ത് സോറന് ഝാര്‍ഖണ്ഡ് ഹൈക്കോടതി ജഡ്ജി റോങ്കോണ്‍ മുഖോപാധ്യായയുടെ ബെഞ്ച് ജാമ്യമനുവദിച്ചത്. പ്രഥമദൃഷ്ട്യാ അദ്ദേഹം കുറ്റക്കാരനാണെന്നു തോന്നുന്നില്ലെന്നും ബെഞ്ച് വിലയിരുത്തി. വ്യാജരേഖയുടെ സഹായത്തോടെ 8.36 കോടി രൂപയുടെ ഭൂമി കൈക്കലാക്കിയെന്നതുള്‍പ്പെടെ മൂന്നുകേസുകളാണ് ഇഡി ഹേമന്ത് സോറനെതിരേ എടുത്തിരിക്കുന്നത്.

Hemant Soren's Move For Chief Minister Return
'ഇനിയും ഇരുപത് വര്‍ഷം ഭരിക്കും; ഇന്ദിരയാണ് ഇന്ത്യയെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ഭരണഘടനയെ പുകഴ്ത്തുന്നു'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

today top five news
Hemant Modi arrest
Mamata Banerjee
Tamil Nadu Governor Rajendra Vishwanath Arlekar meets TVK chief Vijay in connection with securing an invite from the latter to form the government
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com