ടോൾ വെട്ടിക്കാൻ നമ്പർ പ്ലേറ്റ് മറച്ചാൽ പണി കിട്ടും; ആറിരട്ടി പിഴ!!

ഫാസ്ടാഗ് പതിക്കാതിരിക്കുയോ മനഃപൂര്‍വം പ്രവര്‍ത്തനരഹിതമാക്കുയോ ചെയ്താലും ഈ കടുത്ത പിഴ ബാധ കമാകും
 toll plaza
toll plazaexpress
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ടോള്‍ വെട്ടിക്കാന്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മറയ്ക്കുകയോ മാറ്റംവരുത്തുകയോ ചെയ്താല്‍ യഥാര്‍ഥ ടോള്‍ നിരക്കിന്റെ അഞ്ചിരട്ടി പിഴ ഈടാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. ദേശീയപാതകളിലെ ബാരിയര്‍ രഹിത മള്‍ട്ടിലെയ്ന്‍ ഫ്രീ ഫ്‌ളോ (എം.എല്‍.എഫ്.എഫ്) ടോള്‍ പ്ലാസകളിലെ നിയമലംഘനങ്ങള്‍ക്കാണ് ഈ പിഴ ഈടാക്കുക. യഥാര്‍ഥടോള്‍ തുകകൂടി ചേരുമ്പോള്‍ ആകെ ആറിരട്ടി തുക നല്‍കേണ്ടിവരും.

ഫാസ്ടാഗ് പതിക്കാതിരിക്കുയോ മനഃപൂര്‍വം പ്രവര്‍ത്തനരഹിതമാക്കുയോ ചെയ്താലും ഈ കടുത്ത പിഴ ബാധ കമാകും. 100 രൂപ ടോള്‍ ഉള്ളയിടത്ത് 500 രൂപ പിഴയും 100 രൂപ യഥാര്‍ഥ ടോളും ഉള്‍പ്പെടെ 600 രൂപ അടയ്‌ക്കേണ്ടി വരും. നമ്പര്‍ പ്ലേറ്റുകളില്‍ കൃത്രിമം കാണിച്ചാലും ഫാസ്ടാഗ് റീഡറുകളുടെ കണ്ണുവെട്ടിക്കാന്‍ ശ്രമിച്ചാലും പിടിവീഴും.

ടോള്‍ പ്ലാസകളില്‍ റോഡിന് കുറുകെയുള്ള സ്റ്റീല്‍ കമാനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഫാസ്ടാഗ് റീഡറുകളും ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ (എ.എന്‍.പി.ആര്‍) ക്യാമറകളും വഴിയാണ് നിയമലംഘകരെ കണ്ടെത്തുക. നമ്പര്‍ പ്ലേറ്റുകള്‍ വ്യക്തമായി കാണാവുന്ന രീതിയില്‍ സൂക്ഷിക്കണമെന്നും ഫാസ്ടാഗ് കൃത്യമായി പതിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

Summary

Hiding Number Plates To Skip Toll? A Rs 100 Toll Could Cost You Rs 600

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER