

ന്യൂഡല്‍ഹി: ബാങ്കുകളുടെ പ്രവൃത്തി ദിവസം അഞ്ചാക്കി കുറക്കണമെന്ന ആവശ്യം പരിശോധിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചു. മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് അഞ്ച് പേരും സംഘടനകളെ പ്രതിനിധീകരിച്ച് 7 പേരുമാണ് സമിതിയില്‍ ഉള്ളത്.
എന്നാല്‍, ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം ബാങ്കുകള്‍ പ്രവര്‍ത്തിച്ചാല്‍ മതി എന്ന തീരുമാനത്തോട് സര്‍ക്കാരിന് അനുകൂല നിലപാട് അല്ല ഉള്ളത്. നേരത്തെ ബാങ്ക് മാനേജ്‌മെന്റും യൂണിയനും തമ്മിലുണ്ടാക്കിയ ഉഭയകക്ഷി കരാറില്‍ പ്രവൃത്തിദിനം അഞ്ചായി കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ ഇതു നടപ്പാക്കാനാവില്ല. അതുകൊണ്ടുതന്നെ ധനമന്ത്രാലയത്തിന്റെ പ്രതിനിധികളില്ലാതെ ഇത്തരമൊരു സമിതി രൂപീകരിച്ചതുകൊണ്ട് കാര്യമില്ലെന്നാണ് വിലയിരുത്തല്‍.
ഉന്നതസമിതി രൂപീകരിക്കുമെന്നുള്ള ഉറപ്പിന്മേലാണ് കഴിഞ്ഞ ദിവസം ബാങ്ക് യൂണിയനുകള്‍ പണിമുടക്കില്‍ നിന്ന് പിന്മാറിയത്.
ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, ബാങ്ക് ഓഫ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ രജനീഷ് കര്‍ണാടകാണ് ഉന്നതലസമിതിയുടെ ചെയര്‍മാന്‍.
സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധിയായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates