മേഘവിസ്‌ഫോടനത്തില്‍ വീടുകള്‍ ഒലിച്ചുപോയി; ഹിമാചലില്‍ രണ്ടുമരണം; കാണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതം

ബുധനാഴ്ച വൈകീട്ട് ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ രണ്ടു പേര്‍ മരിക്കുകയും നിരവധി പേര്‍ ഒഴുക്കില്‍പ്പെടുകയും ചെയ്തു.
Himachal flash floods: Search operation to find missing people intensified, others rescued
ഹിമാചലില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോയ കാര്‍ പിടിഐ
Updated on
2 min read

സിംല: ഹിമാചല്‍ പ്രദേശിലെ കുളു, കാംഗ്ര ജില്ലകളില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതം. ബുധനാഴ്ച വൈകീട്ട് ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ രണ്ടു പേര്‍ മരിക്കുകയും നിരവധി പേര്‍ ഒഴുക്കില്‍പ്പെടുകയും ചെയ്തു. ഇതില്‍ ചിലരെ രക്ഷപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

കാംഗ്ര ജില്ലയില്‍ ഹൈഡ്രോ പവര്‍ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ രണ്ടുപേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. പതിനഞ്ചിലേറെ തൊഴിലാളികള്‍ ഒലിച്ചുപോയതാണ് റിപ്പോര്‍ട്ടുകള്‍. കാണാതായ തൊഴിലാളികളില്‍ ഏറെയും ഹിമാചലിലെ നൂര്‍ പുര്‍. ചമ്പ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. കനത്ത മഴയെ തുടര്‍ന്ന് ഹൈഡ്രോ പവര്‍ പ്രൊജക്റ്റുമായി ബന്ധപ്പെട്ട പണി നിര്‍ത്തിവച്ചിരുന്നു. തൊഴിലാളികള്‍ സമീപത്തെ ഷെഡുകളില്‍ വിശ്രമിക്കുന്നതിനിടെയാണ് മിന്നല്‍പ്രളയം ഉണ്ടായത്.

Himachal flash floods: Search operation to find missing people intensified, others rescued
ഹിമാചലില്‍ ഉണ്ടായ മിന്നല്‍ പ്രളയംപിടിഐ
Himachal flash floods: Search operation to find missing people intensified, others rescued
ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞു, ഒരുമരണം; 10 പേരെ കാണാതായി

കുളു ജില്ലയില്‍ വലിയ നാശമാണ് മിന്നല്‍ പ്രളയം സൃഷ്ടിച്ചത്. ഒഴുക്കില്‍പെട്ട് മൂന്നുപേരെ കാണാതായി. വെള്ളം കയറിയതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് സാധനങ്ങള്‍ മാറ്റാന്‍ എത്തിയപ്പോഴാണ് മൂന്നു പേരും ഒഴുക്കില്‍പ്പെട്ടത്. വീടുകളും കെട്ടിടങ്ങളും റോഡുകളും തകര്‍ന്നു. മണാലി, ബഞ്ചാര്‍ എന്നിവിടങ്ങളിലും മിന്നല്‍ പ്രളയമുണ്ടായി. നദികളിലെ ജലനിരപ്പ് അപകടനിലക്ക് മുകളിലാണ്. പലയിടത്തും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കാര്‍ഗിലില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായി. ശ്രീനഗര്‍-ലേ പാത അടച്ചു.

Himachal flash floods: Search operation to find missing people intensified, others rescued
ഹിമാചലില്‍ ഉണ്ടായ മിന്നല്‍ പ്രളയം-

പ്രദേശത്ത് സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്തെത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Himachal flash floods: Search operation to find missing people intensified, others rescued
നടി മീന ബിജെപിയിലേക്ക്? ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച ഭാവിയിലേക്കുള്ള ആത്മവിശ്വാസമെന്ന് പോസ്റ്റ്
Summary

Himachal Weather Alert: Cloudbursts and intense rainfall in Himachal Pradesh triggered devastating flash floods, resulting in two fatalities and several missing individuals across Kangra and Kullu districts. The deluge swept away homes and damaged infrastructure, causing key rivers like the Beas to swell. Rescue operations are underway as authorities assess the full extent of the damage and search for the missing.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com