അധ്യാപകര്‍ക്ക് കറുത്ത ചെരുപ്പ് മതി; ടീഷര്‍ട്ടിനും ജീന്‍സിനും വിലക്ക്; ഡ്രസ് കോഡുമായി ഹിമാചല്‍ സര്‍ക്കാര്‍

പെട്ടന്ന് ശ്രദ്ധ പിടിച്ചുപറ്റുന്ന കടുംനിറങ്ങളൊന്നും സ്‌കൂളിന്റെ പരിധിയിലേ വേണ്ടെന്നാണ് നിര്‍ദേശം.
Himachal implements mandatory dress code for teachers in government CBSE schools
അധ്യാപകര്‍ക്ക് ഡ്രസ് കോഡുമായി ഹിമാചല്‍ സര്‍ക്കാര്‍AI Meta representative image
Edited By:
Updated on: 
1 min read

ഷിംല: ഹിമാചല്‍ പ്രദേശിലെ 148 സര്‍ക്കാര്‍ സിബിഎസ് ഇ സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് ഇനിമുതല്‍ ഡ്രസ് കോഡ്. ഇളം പര്‍പ്പിള്‍, നേവി ബ്ലൂ, എന്നീ നിറങ്ങളിലെ വസ്ത്രങ്ങള്‍ മാത്രമേ സ്‌കൂളിലേക്ക് ധരക്കാവൂ. പെട്ടന്ന് ശ്രദ്ധ പിടിച്ചുപറ്റുന്ന കടുംനിറങ്ങളൊന്നും സ്‌കൂളിന്റെ പരിധിയിലേ വേണ്ടെന്നാണ് നിര്‍ദേശം.

പുരുഷ അധ്യാപകര്‍ക്ക് പാന്റും ഷര്‍ട്ടും ടൈയും ബ്ലേസറുമാണ് അംഗീകൃത വേഷം. അധ്യാപികമാര്‍ക്ക് സാരി, സല്‍വാര്‍, ഷര്‍ട്ടും പാന്റും ധരിക്കാം. ഇതിനൊപ്പം ബ്ലേസറും നിര്‍ബന്ധമാണ്. സ്‌കൂളിന്റെ ലോഗോയും ഉണ്ടായിരിക്കണം. ചെരുപ്പിനുമുണ്ട് നിര്‍ദേശം. കറുത്ത നിറത്തിലുള്ള ചെരുപ്പുകള്‍ മാത്രമേ സ്‌കൂളില്‍ ഉപയോഗിക്കാവൂ.

പ്രിന്‍സിപ്പല്‍ മുതല്‍ കരാര്‍ അധ്യാപകര്‍ ഡ്രസ് കോഡ് പാലിച്ചേ മതിയാകൂ എന്നാണ് നിര്‍ദേശം. അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ സിബിഎസ്ഇ സ്‌കൂളുകളില്‍ ഈ രീതി തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഒരു ദിവസം മൂന്ന് തവണ ടീച്ചര്‍മാരുടെ ഹാജര്‍ രേഖപ്പെടുത്തുന്ന രീതിയും അടുത്തിടെ അവതരിപ്പിച്ചിരുന്നു.

Summary

Himachal mandates dress code for teachers in state-run CBSE schools; t-shirts, jeans not allowed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com