ഹിന്ദി എല്ലാ ഭാഷകളുടെയും സുഹൃത്ത്; ഒരു വിദേശ ഭാഷയെയും എതിര്‍ത്തിട്ടില്ലെന്ന് അമിത് ഷാ

നമ്മുടെ ഭാഷയില്‍ ചിന്തിക്കുകയും വേണം. സ്വന്തം ഭാഷയില്‍ സംസാരിക്കാതെയും അഭിമാനിക്കാതെയും അടിമത്ത മനോഭാവത്തില്‍നിന്നും പുറത്തുവരാനാകില്ലെന്നും അമിത് ഷാ
Hindi friend of all Indian languages; there should be no opposition to any foreign language: Amit Shah.
അമിത് ഷാ(Amit shah) ഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: ഹിന്ദി രാജ്യത്തെ മറ്റുഭാഷകളുടെ ശത്രുവല്ലെന്നും സുഹൃത്താണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരുവിദേശ ഭാഷയോടും വിരോധമില്ലെന്നും അമിത് ഷാ പറഞ്ഞു. ഭാഷാ വകുപ്പിന്റെ സുവര്‍ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ. എല്ലാ സംസ്ഥാന സര്‍ക്കാരുകളും പ്രാദേശിക ഭാഷയില്‍ മെഡിക്കല്‍, എന്‍ജിനിയറിങ് വിദ്യാഭ്യാസം നല്‍കാന്‍ മുന്‍ കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ ഭാഷ ഉപയോഗിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സഹായം നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. ഹിന്ദി രാജ്യത്തെ മറ്റു ഭാഷകളുടെ ശത്രുവല്ലെന്നും സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞു രാജ്യത്തെ ഭാഷകള്‍ പ്രോത്സാഹിപ്പിക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും അമിത് ഷാ പറഞ്ഞു. ഒരു ഭാഷയോടും വിരോധമില്ല. വിദേശ ഭാഷയോടും വിരോധമില്ല. എന്നാല്‍, നമ്മുടെ ഭാഷകള്‍ സംസാരിക്കാനും പ്രോത്സാഹിപ്പിക്കാനും എല്ലാവരും ശ്രമിക്കണം. നമ്മുടെ ഭാഷയില്‍ ചിന്തിക്കുകയും വേണം. സ്വന്തം ഭാഷയില്‍ സംസാരിക്കാതെയും അഭിമാനിക്കാതെയും അടിമത്ത മനോഭാവത്തില്‍നിന്നും പുറത്തുവരാനാകില്ലെന്നും അമിത് ഷാ പറഞ്ഞു.

Hindi friend of all Indian languages; there should be no opposition to any foreign language: Amit Shah.
അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക് ബോക്‌സ് പരിശോധന തുടങ്ങി

ഭാഷ ആശയവിനിമയത്തിനുള്ള ഒരു മാധ്യമം മാത്രമല്ല, ഒരു രാഷ്ട്രത്തിന്റെ ആത്മാവാണെന്നും ഷാ പറഞ്ഞു.'ഇന്ത്യന്‍ ഭാഷകളെ സജീവമായി നിലനിര്‍ത്തുകയും അവയെ സമ്പന്നമാക്കുകയും വേണമെന്ന് അമിത് ഷാ പറഞ്ഞു.

Hindi friend of all Indian languages; there should be no opposition to any foreign language: Amit Shah.
അഹമ്മദാബാദ് വിമാന ദുരന്തം; 275 പേർ മരിച്ചു, 241 യാത്രക്കാർ, 34 പ്രദേശവാസികൾ; ഔദ്യോ​ഗിക കണക്ക്

വ്യത്യസ്ത സംസ്ഥാനക്കാര്‍ പരസ്പരം സംസാരിക്കുമ്പോള്‍ ഇംഗ്ലീഷിലല്ല ഹിന്ദിയില്‍ സംസാരിക്കണമെന്ന അമിത് ഷായുടെ പരാമര്‍ശം വിവാദമായിരുന്നു. പ്രാദേശിക ഭാഷകള്‍ക്ക് പകരമായല്ല, മറിച്ച് ഇംഗ്ലീഷിന് പകരമായി തന്നെ ഹിന്ദിയെ ഉപയോഗിക്കണമെന്നും അമിത് ഷാ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഔദ്യോഗിക ഭാഷ ഹിന്ദിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചിട്ടുണ്ട്. ഇത് ഹിന്ദിയുടെ പ്രാധാന്യം വര്‍ധിപ്പിക്കും. രാജ്യത്തിന്റെ ഐക്യത്തിന് സര്‍ക്കാര്‍ ഭാഷ ഹിന്ദിയാക്കേണ്ടത് അത്യാവശ്യമാണെന്നും അമിത് ഷാ പറഞ്ഞിരുന്നു.

Summary

Union Home minister Amit Shah Hindi is not opposed to any Indian language

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com