ഷാരൂഖ് ഖാന്റെ നാവ് അറുത്താല്‍ ഒരു ലക്ഷം രൂപ; പ്രഖ്യാപനവുമായി ഹിന്ദു മഹാസഭ നേതാവ്

 Shah Rukh Khan
ഷാരൂഖ് ഖാന്‍ഫയൽ
Updated on
1 min read

ലഖ്‌നൗ: ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസൂര്‍ റഹ്മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെടുത്തതിന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെതിരെ ഹിന്ദു മഹാസഭ നേതാവ്. കൊല്‍ക്കത്ത ടീം ഉടമകളില്‍ ഒരാളായ ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് അഖിലേന്ത്യ ഹിന്ദു മഹാസഭയുടെ മുന്‍ ആഗ്ര ജില്ലാ പ്രസിഡന്റ് മീര താക്കൂര്‍ പറഞ്ഞു.

 Shah Rukh Khan
പുറത്തുനിന്ന് പൂട്ടിയ ശേഷം വീടിന് തീയിട്ടു; തമിഴ്‌നാട്ടില്‍ ഉറങ്ങിക്കിടന്ന ദമ്പതികളെ ചുട്ടുകൊന്നു; അന്വേഷണം

ബംഗ്ലാദേശ് താരത്തെ ടീമിലെത്തിച്ചതിന് പിന്നാലെ ഷാരൂഖ് ഖാനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. മുസ്തഫിസൂര്‍ റഹ്മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വാങ്ങിയതിനെത്തുടര്‍ന്ന് ഷാരൂഖ് ഖാനെ 'രാജദ്രോഹി' എന്ന് വിളിച്ച ബിജെപി നേതാവ് സംഗീത് സോമിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ഹിന്ദു മഹാസഭാ നേതാവിന്റെ പ്രതികരണം. ആഗ്രയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഷാരൂഖിന്റെ നാവ് മുറിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് മീര താക്കൂര്‍ പറഞ്ഞത്.

 Shah Rukh Khan
ക്യാംപസില്‍ ലൈംഗികാതിക്രമത്തിനിരയായ ഡിഗ്രി വിദ്യാര്‍ഥിനി മരിച്ചു; ഹിമാചലില്‍ പ്രൊഫസര്‍ക്കും മൂന്ന് വിദ്യാര്‍ഥികള്‍ക്കുമെതിരെ കേസ്

'നമ്മുടെ ഹിന്ദു സഹോദരന്മാര്‍ ബംഗ്ലാദേശില്‍ ജീവനോടെ കത്തിക്കപ്പെടുന്നു, എന്നിട്ടും അദ്ദേഹം അവിടുന്ന് കളിക്കാരെ വാങ്ങുന്നു... ഞങ്ങള്‍ ഇത് അനുവദിക്കില്ല.' ഷാരൂഖ് ഖാന്റെ പോസ്റ്ററുകള്‍ കരിഓയില്‍ പൂശുകയും ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്തുകൊണ്ട് പ്രതിഷേധക്കാര്‍ പറഞ്ഞു.

Summary

Hindu Mahasabha leader offers ₹1 lakh reward for anyone who cuts off Bollywood star Shah Rukh Khan`s tongue

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com