

ബംഗളൂരു: ബംഗളൂരു നഗരം കേന്ദ്രീകരിച്ച് നടത്തുന്ന ഹണിട്രാപ്പ് റാക്കറ്റിനെ പിടികൂടി പൊലീസ്. പന്ത്രണ്ടിലധികം പേരെയാണ് സംഘം കബളിപ്പിച്ചത്. കേസില്‍ മോഡലായ നെഹറിനെയും മൂന്ന് യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. 12പേരില്‍ നിന്ന് യുവതിയും സംഘവും മുപ്പത് ലക്ഷം രൂപ തട്ടിയെടുത്തതായും പൊലിസ് പറയുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ പുരുഷന്‍മാരുമായി അടുത്ത ശേഷം അവരെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തും. അതിനുശേഷം സ്വകാര്യനിമിഷങ്ങള്‍ പകര്‍ത്തുകയും പിന്നീട് ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുകയുമായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് പറയുന്നു. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ബംഗളുരു പൊലീസ് യുവതിയെ മുംബൈയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
20നും 50നും ഇടയില്‍ പ്രായമുള്ളവരാണ് യുവതിയുടെ കെണിയില്‍ വീണത്. ഇതില്‍ത്തന്നെ 25-30 പ്രായമുള്ളവരാണ് കൂടുതലും. മെസേജിങ് ആപ്പായ ടെലഗ്രാം വഴിയാണ് നേഹ തന്റെ കുരുക്ക് എറിയുക. പരിചയപ്പെട്ടു കഴിഞ്ഞാല്‍ ഇവരെ ജെപി നഗറിലെ വസതിയിലേക്ക് ക്ഷണിക്കും. ഇവിടേക്കെത്തുന്ന പുരുഷന്മാരെ ബിക്കിനി ധരിച്ച് അകത്തേക്ക് ക്ഷണിക്കും. അകത്തു കയറിയ ഉടന്‍ നേഹ ഇവരോടൊപ്പം സെല്‍ഫിയെടുക്കും. പിന്നീടുള്ള ദൃശ്യം പകര്‍ത്താന്‍ സംഘം തയ്യാറായിരിക്കും. ഇരയുടെ ഫോണ്‍ തട്ടിയെടുത്തശേഷം കോണ്‍ടാക്ട് ലിസ്റ്റില്‍നിന്ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നമ്പര്‍ ശേഖരിക്കും.
ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ വേണ്ടപ്പെട്ടവര്‍ക്ക് അയച്ചുനല്‍കുമെന്നാകും പിന്നീടുള്ള ഭീഷണി. മറ്റ് ചിലരോട് വിവാഹം കഴിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവെക്കുക. ഇതിനായി മതപരിവര്‍ത്തനം നടത്തണമെന്നും ആവശ്യപ്പെടും. ഇതോടെ ഭൂരിഭാഗംപേരും പണം നല്‍കി ഒഴിവാകാന്‍ നോക്കും. യുവതിയുടെ തട്ടിപ്പില്‍ കുടുങ്ങിയ ഒരാള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറംലോകമറിയുന്നത്.
മുംബൈ സ്വദേശിനിയാണ് നെഹറെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ പേര്‍ തട്ടിപ്പില്‍ കുടുങ്ങിയിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ കളിക്കുന്നതിനിടെ ബലൂണ്‍ വിഴുങ്ങി; 9 മാസം പ്രായമുള്ള കുട്ടിക്ക് ദാരുണാന്ത്യം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates