കര്‍ണൂല്‍ ബസ് അപകടം: മൊബൈല്‍ ഫോണുകള്‍ തീപിടിത്തത്തിന്റെ വ്യാപ്തികൂട്ടി, വാഹനത്തിലുണ്ടായിരുന്നത് 46 ലക്ഷം രൂപയുടെ 234 സ്മാര്‍ട്ട് ഫോണുകള്‍

ബസില്‍ തീ പടര്‍ന്നപ്പോള്‍ ഫോണുകളുടെ ബാറ്ററികള്‍ ചൂട് മൂലം പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നാണ് വിലയിരുത്തല്‍
BUS TRAGEDY
private travel bus en route to Bangalore from Hyderabad caught fire at Kurnool on Friday.
Updated on
1 min read

ഹൈദരാബാദ്: കര്‍ണൂലില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 20 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അപകടത്തിന്റെ വ്യാപ്തി കൂട്ടിയത് ബസിലുണ്ടായിരുന്ന മൊബൈല്‍ ഫോണുകളെന്ന് സംശയം. 46 ലക്ഷം രൂപ വിലമതിക്കുന്ന, റിയല്‍മി കമ്പനിയുടെ 234 സ്മാര്‍ട്ട് ഫോണുകള്‍ അടങ്ങിയ പാര്‍സല്‍ ആയിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ബസില്‍ തീ പടര്‍ന്നപ്പോള്‍ ഫോണുകളുടെ ബാറ്ററികള്‍ ചൂട് മൂലം പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നാണ് വിലയിരുത്തല്‍. ഫോറന്‍സിക് വിദഗ്ധരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വിവരം പങ്കുവച്ചത്.

BUS TRAGEDY
ബിഹാറിന് പിന്നാലെ ബംഗാള്‍; വോട്ടര്‍പട്ടിക പരിഷ്‌കരണം നവംബര്‍ ഒന്നിന് തുടങ്ങാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഹൈദരാബാദില വ്യാപാരി ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റായ ഫ്‌ളിപ്പ്കാര്‍ട്ടിന് വേണ്ടി അയച്ചവയാണ് ഈ ഫോണുകള്‍. ബസുകളില്‍ തീപടര്‍ന്നപ്പോള്‍ ഫോണ്‍ ബാറ്ററികള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടിരുന്നതായി പ്രദേശത്തുണ്ടായിരുന്നവരുടെ മൊഴികളും പറയുന്നു.

BUS TRAGEDY
ബൈക്കില്‍ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയി; കാര്‍ നടി ദിവ്യ സുരേഷിന്റെതെന്ന് പൊലീസ്

ബസില്‍ ഉണ്ടായ ഇന്ധനചോര്‍ച്ചയാണ് അപകടത്തിന് കാരണമായി വിലയിരുത്തുന്നതെന്നാണ് ആന്ധ്രപ്രദേശ് ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറലുടെ പ്രതികരണം. സ്മാര്‍ട്ട് ഫോണുകള്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ബസില്‍ പ്രവര്‍ത്തിച്ചിരുന്ന എ സിയുടെ ബാറ്ററിയും പൊട്ടിത്തെറിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. ചൂട് കാരണം ബസിന്റെ ഫ്‌ളോറായി ഉപയോഗിച്ചിരുന്നു അലുമിനിയം ഷീറ്റുകള്‍ ഉരുകിയ നിലയില്‍ ആയിരുന്നു. ബസിനടിയില്‍ കുടുങ്ങിയ നിലയില്‍ ഒരു ബൈക്ക് ഉണ്ടായിരുന്നു. ഇതില്‍ നിന്നും പുറത്തെത്തിയ പെട്രോള്‍ പെട്രോള്‍, ചൂടോ തീപ്പൊരിയോ മൂലം പൊട്ടിത്തെറിയ്ക്ക് വഴിവച്ചിരിക്കാം എന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, അപകടത്തിന് കാരണമായെന്ന് കരുതുന്ന ബൈക്ക് യാത്രക്കാരന്‍ അശ്രദ്ധമായി ബൈക്കോടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 22 കാരനായ ബി ശിവ ശങ്കര്‍ എന്നയാളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇയാളും അപകടത്തില്‍ മരിച്ചിരുന്നു.

Summary

The Kurnool bus fire that killed 20 may have been intensified by 234 smartphones on board. The bus collided with a bike, causing flames to erupt. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com