രാത്രിയും വിയര്‍ത്തൊലിച്ച് രാജ്യം, ആളെക്കൊല്ലുന്ന ഉഷ്ണരാത്രികൾ; എന്താണ് പ്രതിവിധി?

എല്‍ നീനോ പ്രതിഭാസം മൂലം വരാനിരിക്കുന്ന മാസങ്ങളില്‍ രാത്രികാലത്തെ ചൂട് കൂടുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. എന്തുകൊണ്ടാണ് രാത്രിയിലും ചൂടു ശമിക്കാത്തത്?
Warm Night
പ്രതീകാത്മക ചിത്രംAI
Updated on
2 min read

ത്തിജ്ജ്വലിക്കുന്ന സൂര്യന്‍ ഒന്നു താഴ്ന്നാലെങ്കിലും ചൂടിന് ശമനമാവുമെന്ന പ്രതീക്ഷ കെടുത്തുന്ന ദിനങ്ങളിലൂടെയാണ് രാജ്യം കടന്നുപോവുന്നത്. മുന്‍പത്തേതില്‍ നിന്നു വ്യത്യസ്തമായി രാത്രിയായാലും ചൂട് കുറയാതെ നില്‍ക്കുന്ന അവസ്ഥ. ഇതൊരു പുതിയ ആരോഗ്യ, കാലാവസ്ഥാ പ്രതിസന്ധിയാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഈ വര്‍ഷം എല്‍ നീനോ പ്രതിഭാസം മൂലം വരാനിരിക്കുന്ന മാസങ്ങളില്‍ രാത്രികാലത്തെ ചൂട് കൂടുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. എന്തുകൊണ്ടാണ് രാത്രിയിലും ചൂടു ശമിക്കാത്തത്?

Warm Night
'അമ്മയേയും സഹോദരനേയും കൊന്നു കുഴിച്ചുമൂടി'; കുറ്റം സമ്മതിച്ച് സജി, ഒളിച്ചിരുന്നത് വീടിന് സമീപത്തെ പാറക്കെട്ടില്‍

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) കണക്കനുസരിച്ച്, രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനില സാധാരണ താപനിലയേക്കാള്‍ 4.5 മുതല്‍ 6.4 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കുന്ന അവസ്ഥയെ 'വാം നൈറ്റ്' അഥവാ 'ഉഷ്ണരാത്രി' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ കാലാസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് 6.4 ഡിഗ്രിക്കും മുകളില്‍ താപനില വര്‍ധിക്കുന്നത് 'അതിശക്തമായ ഉഷ്ണരാത്രി' അഥവാ 'സിവിയര്‍ വാം നൈറ്റിനു' കാരണമാകുന്നു. പകല്‍സമയത്തെ താപനില 40 ഡിഗ്രിക്കു മുകളില്‍ പോകുന്ന ഉഷ്ണതരംഗസാഹചര്യങ്ങളിലാണ് വാം നൈറ്റ് പ്രതിഭാസമുണ്ടാകുന്നത്.

സയന്‍സ് ഡയറക്ട് മാഗസിനില്‍ പ്രസിദ്ധീകരിച്ച 2025 ലെ പഠന പ്രകാരം, 1980നും 2020നും ഇടയില്‍ ഇന്ത്യയില്‍ ഉഷ്ണരാത്രികളുടെ എണ്ണം ഒരു ദശകത്തില്‍ 8 ദിവസം എന്ന കണക്കില്‍ വര്‍ദ്ധിച്ചതായാണ്. ഇത് ഏറ്റവുമധികം ബാധിക്കുന്നത് വടക്കുകിഴക്കന്‍, വടക്ക്പടിഞ്ഞാറന്‍, ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളിലാണ്. ഊര്‍ജ്ജ, പരിസ്ഥിതി, ജല കൗണ്‍സിലിന്റെ 2025 ലെ റിപ്പോര്‍ട്ട് പ്രകാരം പ്രധാന നഗരങ്ങളില്‍ ഇതിന്റെ വേഗം വര്‍ധിക്കുകയാണ്.

Warm Night
മരിച്ചുപോയ സഹോദരിയുടെ പണം പിന്‍വലിക്കാനെത്തി, ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; അസ്ഥികൂടം തോളിലേറ്റി ബാങ്കിലെത്തി വയോധികന്‍- വിഡിയോ

എന്തുകൊണ്ട് നഗരങ്ങളില്‍ ഉഷ്ണരാത്രകള്‍ കൂടുന്നു?

'അര്‍ബന്‍ ഹീറ്റ് ഐലന്റ്' എന്നറിയപ്പെടുന്ന പ്രതിഭാസമാണ് നഗരങ്ങളില്‍ രാത്രികാലങ്ങളില്‍ ചൂടുവര്‍ധിക്കാന്‍ കാരണമാകുന്നത്. കോണ്‍ഗ്രീറ്റ് കെട്ടിടങ്ങള്‍, ടാറിട്ട റോഡുകള്‍, ഗ്ലാസുപയോഗിച്ചുള്ള ബില്‍ഗിങുകള്‍ എന്നിവ പകല്‍സമയത്ത് ചൂട് ആകിരണം ചെയ്യും. അന്തരീക്ഷം തണുക്കുന്ന രാത്രികാലങ്ങളില്‍ ഇവ സംഭരിച്ചിരിക്കുന്ന ചൂട് പുറത്തുവിടും.

Warm Night
കടുത്ത ചൂടിന് ശമനമാകുമോ?, മറ്റന്നാള്‍ മുതല്‍ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഉയരമുള്ള അടുത്തടുത്ത കെട്ടിടങ്ങള്‍ വായുസഞ്ചാരം കുറയ്ക്കും. കാറ്റുതടയുന്നത് ചൂട് പുറത്തുപോകാതിരിക്കാന്‍ കാരണമാവുകയും ചെയ്യും. വേനലില്‍ എയര്‍ കണ്ടീഷനുകളുടെ ഉപയോഗം കൂടുതലായതിനാല്‍ അതില്‍നിന്നു പുറത്തുവരുന്ന ചൂട് പുറത്തെ വായുവിനെ ചൂടാക്കുന്നു. ഇതുകൂടാതെ, കാര്‍ബണ്‍ഡൈ ഓക്‌സൈഡ് അടക്കമുള്ള ഹരിതഗൃഹ വാതകങ്ങള്‍ ഭൂമിയിലെ ചൂടിനെ പുറത്തുവിടാതെ തടഞ്ഞുവെയ്ക്കുകയും ചെയ്യും.

Warm Night
പ്രതീകാത്മക ചിത്രംAI

മറ്റൊരു കാരണം ആര്‍ദ്രതയാണ്. വായുവില്‍ ഈര്‍പ്പത്തിന്റെ അളവ് കൂടുമ്പോള്‍ സാധാരണയില്‍കൂടുതലായി വിയര്‍പ്പുണ്ടാക്കും.

ആരോഗ്യപ്രശ്‌നങ്ങള്‍ :

ഉഷ്ണരാത്രികള്‍ വളരെ അപകടകാരികളാണ്. പകലിലെ ഉഷ്ണതരംഗത്തില്‍ കൂടുതല്‍ അധ്വാനിക്കേണ്ടിവരുന്ന ശരീരത്തിനു വിശ്രമം ലഭിക്കേണ്ടത് രാത്രിയിലാണ്. തണുപ്പുള്ള രാത്രികളില്‍ ശരീരത്തിന് സുഖം പ്രാപിക്കാന്‍ സമയം ലഭിക്കും. എന്നാല്‍ രാത്രിയിലെ താപനില 25 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായില്ലെങ്കില്‍ ശരീരത്തിന് സ്വയം വീണ്ടെടുക്കാന്‍ കഴിയില്ല. ഇതിനെ 'താപ സമ്മര്‍ദ്ദം' അഥവാ ഹീറ്റ് സ്‌ട്രെസ് എന്നു വിളിക്കുന്നു.

Warm Night
പ്രതീകാത്മക ചിത്രംAI

ഇത് രക്തസമ്മര്‍ദം കൂട്ടുകയും ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ഒപ്പം ഉറക്കം നഷ്ടപ്പെടുത്തുകയും ക്ഷീണം, ദേഷ്യം, മാനസിക സമ്മര്‍ദം എന്നിവയ്ക്കുകാരണമാവുകയും ചെയ്യും. വിയര്‍പ്പ് ലവണാംശം കുറയ്ക്കും. കുട്ടികളിലും പ്രായമായവരിലും ശ്വാസതടസത്തിനും ചൂട് വഴിയൊരുക്കും.

പ്രതിവിധിയെന്ത് ?

  • രാത്രികാലങ്ങളിലെ ചൂടിനെ പ്രതിരോധിക്കാന്‍ ആക്ഷന്‍ പ്ലാനുകള്‍ വേണം. നഗരാസൂത്രണത്തില്‍ അതുള്‍പ്പെടുത്തണം.

  • കെട്ടിടങ്ങളുടെ മേല്‍ക്കൂരകളില്‍ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന വെള്ള പെയിന്റുകളോ ടൈലുകളോ ഉപയോഗിക്കുക.

  • നഗരങ്ങളിലെ പച്ചപ്പു നിലനിര്‍ത്തുക.

  • തണ്ണീര്‍തടങ്ങള്‍ നിലനിര്‍ത്തുക.

  • കാറ്റിമെ തടസ്സപ്പെടുത്താത്തവിധം കെട്ടിടങ്ങളുടെ ഡിസൈങ് ഉറപ്പാക്കുക.

  • കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഗൗരവമായിക്കണ്ട് മുന്‍കരുതലെടുക്കുക.

Summary

How hot nights in India are turning into silent killers; how to protect yourself

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com