ന്യൂഡൽഹി: കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് വാട്സ്ആപ്പിലൂടെ ഡൗൺലോഡ് ചെയ്യാം. 'MyGov Corona Helpdesk' എന്ന സംവിധാനത്തിലൂടെയാണ് വാക്സിൻ സർട്ടിഫിക്കറ്റ് വാട്സ്ആപ്പിൽ ലഭിക്കുക. കോവിനിൽ രസ്റ്റർ ചെയ്ത നമ്പറിലെ വാട്സാപ് അക്കൗണ്ടിൽ മാത്രമേ സേവനം ലഭിക്കുകയൊള്ളു.
9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്യണം. ഈ നമ്പർ വാട്സ്ആപ്പിൽ തുറന്നശേഷം ‘Download certificate’ എന്ന് ടൈപ്പ് ചെയ്ത് മെസേജ് അയക്കുക. ഫോണിൽ ലഭിക്കുന്ന ഒടിപി വാട്സ്ആപ്പിൽ മറുപടി മെസേജ് ആയി നൽകുക. ഇവിടെ കോവിനിൽ രജിസ്റ്റർ ചെയ്തവരുടെ പേരുകൾ ദൃശ്യമാകും. ഡൗൺലോഡ് ചെയ്യേണ്ട ആളുടെ പേരിന് നേരെയുളള നമ്പർ ടൈപ്പ് ചെയ്താലുടൻ പിഡിഎഫ് രൂപത്തിൽ മെസേജ് ആയി സർട്ടിഫിക്കറ്റ് ലഭിക്കും. Menu എന്ന് ടൈപ്പ് ചെയ്തയച്ചാൽ കൂടുതൽ സേവനങ്ങളും ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates