ഐബിപിഎസ് സ്പെഷ്യലിസ്റ്റ് ഓഫീസർ പരീക്ഷ; അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ, 26 വരെ ഡൗൺലോഡ് ചെയ്യാം

ഐബിപിഎസ്  സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് നടത്തുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡൽഹി: ഐബിപിഎസ്  സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് നടത്തുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കായി അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെബ്‌സൈറ്റില്‍ കയറി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. 

ഐബിപിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ibps.in ല്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ഡിസംബര്‍ 26 വരെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ അവസരമുണ്ട്. ഡിസംബര്‍ 26, ഡിസംബര്‍ 27 തീയതികളിലാണ് ഐബിപിഎസ് സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍  ഓണ്‍ലൈന്‍ പരീക്ഷ നടക്കുന്നത്. ഐ ടി ഓഫീസര്‍, അഗ്രിക്കള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍, രാജ്ഭാഷാ അധികാരി, ലോ ഓഫീസര്‍, എച്ച്.ആര്‍/പേഴ്‌സണല്‍ ഓഫീസര്‍, മാര്‍ക്കറ്റിങ് ഓഫീസര്‍ എന്നി തസ്തികകളിലേക്കാണ് പരീക്ഷ നടത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com