'എനിക്ക് വിശക്കുന്നു, വാദം കേട്ട് തളര്‍ന്നു'; വിധി പറയല്‍ മാറ്റിവച്ച് ഹൈക്കോടതി ജഡ്ജി

രാവിലെ മുതല്‍ രാത്രി 7 മണി വരെ തുടര്‍ച്ചയായി 30 കേസുകളാണ് ജസ്റ്റിസ് സുഭാഷ് വിദ്യര്‍ഥി കേട്ടത്.
പ്രതീകാത്മക ചിത്രം
വിധി പറയല്‍ മാറ്റിവച്ച് ഹൈക്കോടതി ജഡ്ജിfile
Updated on
1 min read

ലഖ്നൗ: വൈകീട്ട് എഴുമണിവരെ മുപ്പത് കേസുകളില്‍ വാദം കേട്ടതിന് ശേഷം, കോടതിയില്‍ വിധി പ്രസ്താവിക്കാനുള്ള ശാരീരിക ബുദ്ധിമുട്ട് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജി. ലഖ്നൗ ബെഞ്ചിലെ ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ഥിക്കാണ് കേസുകളുടെ ബാഹുല്യം കാരണം ശാരീരിക ബുദ്ധിമുട്ട് അനുവഭവപ്പെട്ടത്. വിശപ്പും തളര്‍ച്ചയും അനുഭവപ്പെട്ടതിനാല്‍ കേസില്‍ വിധി പറയുന്നത് മാറ്റിവയ്ക്കുന്നതായി ജസ്റ്റിസ് അറിയിച്ചു.

പ്രതീകാത്മക ചിത്രം
കോണ്‍ഗ്രസിനെ പിരിച്ചു വിടണമെന്ന് മഹാത്മാഗാന്ധി പറഞ്ഞിരുന്നു, രാഹുല്‍ അത് നടപ്പാക്കും; പരിഹസിച്ച് കങ്കണ

രാവിലെ മുതല്‍ രാത്രി 7 മണി വരെ തുടര്‍ച്ചയായി 30 കേസുകളാണ് ജസ്റ്റിസ് സുഭാഷ് വിദ്യര്‍ഥി കേട്ടത്. 92 പുതിയ കേസുകള്‍ ഉള്‍പ്പെടെ 235 കേസുകളാണ് അന്ന് വാദം കേള്‍ക്കാനായി പട്ടികപ്പെടുത്തിയിരുന്നത്. ഇതില്‍ മുപ്പതാമത്തെ കേസ് സുപ്രിംകോടതി പുനഃപരിശോധനയ്ക്കായി അയച്ചതാണെന്ന് അറിയിച്ചപ്പോള്‍, ആ കേസില്‍ വാദം കേള്‍ക്കാന്‍ ആരംഭിക്കുകയും അത് രാത്രി 7 മണിവരെ നീളുകയുമായിരുന്നു.

പ്രതീകാത്മക ചിത്രം
പാസ്‌പോര്‍ട്ട് കൈവശം വെയ്ക്കാനുള്ള അവകാശവും വിദേശ യാത്രയും വ്യക്തി സ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകം:ഡല്‍ഹി ഹൈക്കോടതി

ഒരു ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിനെതിരെ (ഡിആര്‍ടി) 2025-ല്‍ സമര്‍പ്പിച്ച ഹര്‍ജിയുമായി ബന്ധപ്പെട്ടതായിരുന്നു മുപ്പതാമത്തെ കേസ്. 2025 മെയ് മാസത്തില്‍ ഹൈക്കോടതി ഡിആര്‍ടി ഉത്തരവ് റദ്ദാക്കുകയും വിഷയം പുതുതായി തീരുമാനിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ ഈ ഉത്തരവ് പിന്നീട് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. എതിര്‍കക്ഷിയുടെ ഭാഗം കേട്ടിട്ടില്ലെന്ന കാരണത്താല്‍ 2025 ഓഗസ്റ്റ് 25ന് സുപ്രീം കോടതി ആ ഉത്തരവ് റദ്ദാക്കി. എത്രയും വേഗം തീരുമാനമെടുക്കാന്‍ ഹൈക്കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു. തീരുമാനമെടുക്കാനുള്ള കാലാവധി ഈ മാസം 24ന് അവസാനിക്കുകയായിരുന്നു

ഹര്‍ജിക്കാരന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. അനുജ് കുഡേഷ്യയും, എതിര്‍കക്ഷികള്‍ക്ക് വേണ്ടി അഡ്വ. സുദീപ് കുമാറും, കാനറ ബാങ്കിന് വേണ്ടി അഡ്വ. പി കെ ശ്രീവാസ്തവയും കോടതിയില്‍ ദീര്‍ഘനേരം വാദിച്ചു. എന്നാല്‍ തുടര്‍ച്ചയായി വാദം കേട്ടതോടെ ജഡ്ജിക്ക് വലിയ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇതോടെ വിശപ്പും തളര്‍ച്ചയും അനുഭവപ്പെടുന്നുവെന്നും, ശാരീരികമായി വിധി പറയാന്‍ പ്രാപ്തനല്ലെന്ന് അറിയിക്കുകയുമായിരുന്നു.

Summary

I'm hungry, tired to dictate: Allahabad High Court judge reserves judgment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kerala High Court
Kerala HC_Vellappally Natesan
Kerala High Court
Supreme court, Justice Sanjeev Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com