ഇഞ്ചോടിഞ്ച് പോരാട്ടം; ബിഹാറില്‍ ലീഡ് നില മാറിമറിയുന്നു

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നില മാറിമറിയുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടം; ബിഹാറില്‍ ലീഡ് നില മാറിമറിയുന്നു
Updated on: 
1 min read

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നില മാറിമറിയുന്നു. ആദ്യ കുതിപ്പിന് ശേഷം ആര്‍ജെഡിയുടെ ലീഡ് നില കുറയുന്നു. മഹാസഖ്യം നിലവില്‍ 119 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ എന്‍ഡിഎ 114 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 

ആദ്യ മണിക്കൂറില്‍ത്തന്നെ കേവലഭൂരിപക്ഷമായ 122ലേക്ക് എത്തിയെങ്കിലും പിന്നീട് മഹാസഖ്യത്തിന്റെ ലീഡ് നിലയില്‍ മാറ്റം സംഭവിക്കുകയായിരുന്നു. 

മഹാസഖ്യത്തില്‍ ആര്‍ജെഡി 84 സീറ്റുകൡ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 22സീറ്റിലും ലീഡ് ചെയ്യുന്നു. എന്‍ഡിഎയില്‍ ബിജെപിയാണ് മുന്നില്‍. 56 ഇടങ്ങളിലാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്. ജെഡിയു 50 സീറ്റുകളിലും ലീഡ് ചെയ്യുന്നു. എല്‍ജെപി 6ഇടങ്ങളിലും ലീഡ് ചെയ്യുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER