മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം കുറയുന്നു; പ്രതിദിന രോഗ ബാധിതരുടെ എണ്ണം നാല്‍പ്പതിനായിരത്തിന് താഴെ;  549 മരണം

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം കുറയുന്നു; പ്രതിദിന രോഗ ബാധിതരുടെ എണ്ണം നാല്‍പ്പതിനായിരത്തിന് താഴെ;  549 മരണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പ്രതിദിന രോഗികളുടെ എണ്ണം ഇന്ന് നാല്‍പ്പതിനായിരത്തിനും താഴെയെത്തി. രോഗ മുക്തരുടെ എണ്ണത്തിലും ഇന്ന് വലിയ ഉയര്‍ച്ചയുണ്ട്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 37,236 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 549 പേര്‍ മരിച്ചു. ഇന്ന് രോഗ മുക്തരായി ആശുപത്രി വിട്ടത് 61,607 പേര്‍. 

സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 51,38,973. ആകെ രോഗ മുക്തരുടെ എണ്ണം 44,69,425. ആകെ മരണം 76,398. നിലവില്‍ 5,90,818 പേരാണ് ചികിത്സയിലുള്ളത്. ദിവസങ്ങള്‍ക്ക് ശേഷമാണ് ചികിത്സയിലുള്ളവരുടെ എണ്ണം ആറ് ലക്ഷത്തില്‍ നിന്ന് താഴേക്ക് എത്തിയത്. 

തമിഴ്‌നാട്ടില്‍ ഇന്ന് 28,978 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 232 പേര്‍ മരിച്ചു. 20.904 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. സംസ്ഥാനത്തെ ആകെ കേസുകള്‍ 14,09,237. നിലവില്‍ 1,52,389 പേര്‍ ചികിത്സയില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER