നിതീഷും മമതയും അഖിലേഷും പങ്കെടുക്കില്ല; ഇന്ത്യ സഖ്യത്തില്‍ അസ്വാരസ്യം, നാളത്തെ യോഗം മാറ്റി

ഡിസംബര്‍ പതിനെട്ടിലേക്കാണ് മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ 
ഇന്ത്യ മുന്നണി നേതാക്കള്‍
ഇന്ത്യ മുന്നണി നേതാക്കള്‍
Updated on: 
1 min read

ന്യൂഡല്‍ഹി:നാളെ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ യോഗം മാറ്റിവച്ചു. ഡിസംബര്‍ പതിനെട്ടിലേക്കാണ് മാറ്റിയത്.  നാളെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമതാ ബാനര്‍ജിയും നിതീഷ് കുമാറും അഖിലേഷ് യാദവും അറിയിച്ചു. ഇതേതുടര്‍ന്നാണ് യോഗം മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലായിരുന്നു യോഗം വിളിച്ചത്. 

യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുമായ മമത ബാനര്‍ജി അറിയിച്ചിരുന്നു. യോഗത്തിന്റെ തീയതിയെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും നേരത്തേ നിശ്ചയിച്ച മറ്റു പരിപാടികളുണ്ടെന്നും മമത പറഞ്ഞു. 

മൂന്നു സംസ്ഥാനങ്ങളിലെയും ബിജെപിയുടെ വിജയം കോണ്‍ഗ്രസിന്റെ പരാജയമാണെന്ന് മമതാ ബാനര്‍ജി പറഞ്ഞിരുന്നു. മൂന്നു സംസ്ഥാനങ്ങളിലും ഒറ്റയ്ക്ക് മത്സരിച്ചതും ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളുമായി ഇടപെടലുകള്‍ ഇല്ലാതെ പോയതും കോണ്‍ഗ്രസിനു പറ്റിയ തെറ്റെന്ന് ജെഡിയുവും കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Security personnel detain National Students' Union of India (NSUI) activists during a protest demanding immediate resignation of Chief Election Commissioner
helicopter crash
rahul gandhi
cow shelter
X

FOLLOW US

ON GOOGLE DISCOVER