

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യാസഖ്യത്തിന്റെ റാലി ഇന്ന് ഝാർഖണ്ഡിലെ റാഞ്ചിയിൽ നടക്കും. കോൺഗ്രസ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് നേതാക്കളാണ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശരദ് പവാർ (എൻസിപി), അഖിലേഷ് യാദവ് (എസ്പി), ഉദ്ധവ് താക്കറെ (ശിവസേന), തേജസ്വി യാദവ് (ആർജെഡി), എം കെ സ്റ്റാലിൻ (ഡിഎംകെ), സീതാറാം യച്ചൂരി (സിപിഎം), ഡി രാജ (സിപിഐ), ദിപാങ്കർ ഭട്ടാചാര്യ (സിപിഐ എംഎൽ), അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ സുനിത (ആം ആദ്മി പാർട്ടി) തുടങ്ങിയവരെ ക്ഷണിച്ചിട്ടുണ്ടെന്നു ജെഎംഎം നേതാക്കൾ അറിയിച്ചു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും ക്ഷണമുണ്ടെങ്കിലും പങ്കെടുത്തേക്കില്ലെന്നാണ് സൂചന. ജെഎംഎം നേതാവും ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തതിനെതിരായുള്ള പ്രതിഷേധ സംഗമം കൂടിയാണ് സമ്മേളനം. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചു കഴിഞ്ഞ മാസാവസാനം ഡൽഹി രാംലീലാ മൈതാനത്തായിരുന്നു ആദ്യസമ്മേളനം നടത്തിയത്.പ്രതിപക്ഷകക്ഷികൾക്കിടയിൽ ഐക്യം ദൃഢമാക്കാൻ ഇത്തരത്തിലുള്ള പൊതുസമ്മേളനങ്ങൾ ഗുണം ചെയ്യുമെന്നാണു വിലയിരുത്തൽ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഹേമന്ത് സോറന്റെ അറസ്റ്റിൽ ഝാർഖണ്ഡിലെ ഗോത്ര വിഭാഗങ്ങൾക്കിടയിലുണ്ടായ അമർഷത്തെ ബിജെപിക്കെതിരായ ആയുധമാക്കാനും ലക്ഷ്യമിട്ടാണ് നേതാക്കൾ റാഞ്ചിയിലേക്കെത്തുന്നത്. മേയ് 13 മുതൽ ജൂൺ 1 വരെ 4 ഘട്ടങ്ങളിലായാണു ഝാർഖണ്ഡിൽ തിരഞ്ഞെടുപ്പ്. ഇന്നലെ, യുപിയിലെ അംറോഹയിലെ കോൺഗ്രസ് സ്ഥാനാർഥി ഡാനിഷ് അലിക്കു വേണ്ടി രാഹുൽ ഗാന്ധിയും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ഒരുമിച്ചു പ്രചാരണം നടത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates