ഇന്ത്യാസഖ്യത്തിന് ഇന്ന് നിര്‍ണായകം; വിശാല പ്രതിപക്ഷ യോഗത്തില്‍ ആരൊക്കെ പങ്കെടുക്കും?

ഡിഎംകെ, ആംആദ്മി പാര്‍ട്ടി, ബിജെഡി തുടങ്ങിയ കക്ഷികളെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുന്ന കാര്യം സംശയമാണ്.
INDIA bloc meeting to devise strategy today
INDIA bloc meeting to devise strategy todayപിടിഐ
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെതിരെ നിലപാടെടുക്കാന്‍ ഇന്ത്യാസഖ്യത്തിനു പുറത്തുള്ള പ്രതിപക്ഷ പാര്‍ ട്ടികളെക്കൂടി ഉള്‍പ്പെടുത്തിയുള്ള വിശാല യോഗം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്നു ചേരും. രാവിലെ 11.30നാണ് യോഗം. ഡിഎംകെ, ആംആദ്മി പാര്‍ട്ടി, ബിജെഡി തുടങ്ങിയ കക്ഷികളെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുന്ന കാര്യം സംശയമാണ്. എന്‍സിപി (ശരദ് പവാര്‍) വിഭാഗം എന്‍ഡിഎ പക്ഷത്തേക്കു ചായുന്നുവെന്ന വ്യക്തമായ സൂചനകള്‍ വന്നുകഴിഞ്ഞു. ബില്ലിനെ പിന്തുണയ്ക്കുമെന്നു മും ബൈയിലെ ആശുപത്രിയില്‍ ശരദ് പവാറിനെ സന്ദര്‍ശിച്ചശേഷം മുതിര്‍ന്ന നേതാവ് ജിതേന്ദ്ര ആവാഡ് വ്യക്തമാക്കി.

ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വര്‍ക്കിങ് പ്രസിഡന്റ് സുപ്രിയ സുലെയും പറഞ്ഞു. 8 എംപിമാര്‍ ശേഷിക്കുന്ന തൃ ണമൂല്‍ (മമത) പക്ഷത്തുനിന്നു കൂടുതല്‍ പേര്‍ മറുകണ്ടം ചാടുമോയെന്ന സംശയവുമുണ്ട്. അധികാരത്തിനായി തത്വങ്ങള്‍ ഉപേക്ഷിച്ചവരെ വിമര്‍ശിച്ചുകൊണ്ടുള്ള ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്റെ പ്രതികരണം എന്‍ഡിഎ സര്‍ക്കാരിന് അനുകൂലമായിരിക്കും പാര്‍ട്ടിയുടെ നില പാടെന്ന സൂചന നല്‍കുന്നു.

Summary

INDIA bloc meeting to devise strategy today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER