അഞ്ച് സുപ്രധാന തീരുമാനങ്ങളുമായി ഇന്ത്യാ മുന്നണി; ക്ഷണിച്ചിട്ടും ടിവികെ പങ്കെടുത്തില്ല

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടാനും യോഗം ഏകകണ്ഠമായി തീരുമാനിച്ചു
Congress President Mallikarjun Kharge during the INDIA bloc meeting
ഇന്ത്യാസഖ്യ യോഗത്തിന് ശേഷം ഖാര്‍ഗെ മാധ്യമങ്ങളെ കാണുന്നു പിടിഐ
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ന് നടന്ന ഇന്ത്യാ മുന്നണി യോഗത്തില്‍ 25 പാര്‍ട്ടികള്‍ പങ്കെടുത്തതായും അഞ്ച് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടതായും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എസ്ഐആര്‍, വോട്ട് കവര്‍ച്ച വിഷയങ്ങളില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് കത്തയക്കാനും യോഗം തീരുമാനിച്ചതായി ഖാര്‍ഗെ പറഞ്ഞു. യോഗശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Congress President Mallikarjun Kharge during the INDIA bloc meeting
20 തൃണമൂൽ എംപിമാർ എൻഡിഎയിലേക്ക്; കക്കോലി ഘോഷ് ദസ്തിദാറുടെ നേതൃത്വത്തിൽ സ്പീക്കർക്ക് കത്ത് നൽകി വിമതർ

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടാനും യോഗം ഏകകണ്ഠമായി തീരുമാനിച്ചു. രാജ്യത്തെ സാമ്പത്തിക സ്ഥിതി, കര്‍ഷക പ്രശ്‌നങ്ങള്‍, വിലക്കയറ്റം ഉള്‍പ്പെടെയുള്ള മറ്റ് ജനകീയ പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഒരു സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. രണ്ട് മാസത്തിലൊരിക്കല്‍ ഇന്ത്യാസഖ്യം യോഗം ചേരുമെന്നും അടുത്ത യോഗം ഓഗസ്റ്റില്‍ ഹൈദരാബാദില്‍ വെച്ച് നടക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. പാര്‍ലമെന്റ് സമ്മേളന വേളയില്‍ എല്ലാ ദിവസവും സംയുക്ത പാര്‍ലമെന്ററി ഏകോപനം ഉണ്ടായിരിക്കും.

Congress President Mallikarjun Kharge during the INDIA bloc meeting
വിവാഹത്തിന് മുമ്പുള്ള ശാരീരിക ബന്ധം സ്വഭാവദൂഷ്യമല്ല; അത്തരം ബന്ധങ്ങളെ വിലക്കാന്‍ നിയമവുമില്ല; നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി

ഇന്ത്യാസഖ്യ യോഗത്തില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയും ഡിഎംകെയും വിട്ടുനിന്നു. ടിവികെ യെ യോഗത്തിന് വിളിച്ചിരുന്നെങ്കിലും അവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. തമിഴ്‌നാട് തെരഞ്ഞെടുപ്പിന് പിന്നാലെ ഡിഎംകെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് സഖ്യം വിട്ടതിന് പിന്നാലെയാണ് ഇന്ത്യാസഖ്യവുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് എംകെ സ്റ്റാലിന്‍ എത്തിയത്.

Summary

INDIA bloc takes 5 key decisions, will meet more often now

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com