രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി എന്നിവര്‍ സംഘത്തിലുണ്ടാകും.
INDIA bloc yet to get President’s appointment on ECI concerns
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ പിടിഐ
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തിലുള്ള ആശങ്കകള്‍ അറിയിക്കുന്നതിനായി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താന്‍ ഇന്ത്യാ സഖ്യം അനുമതി തേടി. എന്നാല്‍ പ്രതിപക്ഷ സഖ്യം നല്‍കിയ അപേക്ഷയില്‍ അപേക്ഷയില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. പ്രോട്ടോക്കോള്‍ മുന്‍നിര്‍ത്തി, തെരഞ്ഞെടുക്കപ്പെട്ട ഒരു ചെറിയ പ്രതിനിധി സംഘം മാത്രമേ രാഷ്ട്രപതിയെ കാണൂ എന്ന് പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കുകയും കൂടിക്കാഴ്ചയ്ക്കായി ഒന്നിലധികം തീയതികള്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, രാഷ്ട്രപതിയുടെ ഓഫീസില്‍ നിന്ന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.

കൂടിക്കാഴ്ചയ്ക്ക് പതിനഞ്ച് നേതാക്കള്‍ക്ക് അനുമതി വേണമെന്നാണ് ഇന്ത്യസഖ്യത്തിന്റെ ആവശ്യം. ഇത് പത്തായി കുറയ്ക്കണമെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചതായും നിര്‍ദേശം ഇന്ത്യാസഖ്യം അംഗീകരിച്ചേക്കുമെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി എന്നിവര്‍ സംഘത്തിലുണ്ടാകും.

അതേസയം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം ശക്തമാക്കാനാണ് ഇന്ത്യാസഖ്യ പാര്‍ട്ടികളുടെ തീരുമാനം. സമരത്തില്‍ പങ്കെടുക്കുന്നതിനായി മമത ബാനര്‍ജിയും ഇന്ന് ഡല്‍ഹിയിലെത്തും. പ്രതിപക്ഷസമരം കണക്കിലെടുത്ത് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു. 221 കമ്പനി കേന്ദ്രസേനാംഗങ്ങളെയാണ് ഇന്നുമുതല്‍ 12വരെ വിന്യസിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം 111 കമ്പനി കേന്ദ്രസേനാംഗങ്ങളെയാണ് വിന്യസിച്ചിരുന്നത്.

ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത ഇന്ത്യ മുന്നണി നേതാക്കള്‍ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നന്ദി അറിയിച്ചു. പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് കരിദിനം ആചരിക്കും. രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനും പൊലീസിനും ഒരു മാര്‍ച്ച് തടയാം. കൂടിക്കാഴ്ച നിഷേധിക്കാം. എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ അവര്‍ക്ക് കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തു നിന്നും ഗ്യാനേഷ് കുമാര്‍ രാജിവെക്കുന്നത് വരെ പോരാട്ടം തുടരും. അല്ലാതെ പ്രതിഷേധം അവസാനിപ്പിക്കില്ല. ഈ രാജ്യത്തെ ഏറ്റവും പവിത്രമായ ഒന്നിനെ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. ഞങ്ങളെ തടയാന്‍ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഒന്നും ചെയ്യാനാവില്ല എന്നും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com