

ന്യൂഡൽഹി: കനത്തസുരക്ഷയിൽ രാജ്യം ഇന്ന് 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ആഘോഷങ്ങൾ. 75 വിമാനവും ഹെലികോപ്‌റ്ററുകളും അണിനിരത്തി വ്യോമസേന ആകാശത്തൊരുക്കുന്ന ഏറ്റവും വലിയ ഫ്ലൈപാസ്റ്റാകും മുഖ്യ ആകർഷണം. ഇത്തവണയും വിഷിഷ്ടാതിഥി ഉണ്ടാവില്ല. തുടർച്ചയായി രണ്ടാം വർഷമാണ് റിപ്പബ്ലിക് പരേഡിനു മുഖ്യാതിഥിയില്ലാതെ വരുന്നത്.
10 മണിക്ക് ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിക്കുന്നതോടെ ചടങ്ങുകൾ തുടങ്ങും. ഡൽഹിയിൽ കനത്ത മൂടൽമഞ്ഞുള്ളതിനാൽ പകൽ 10.30നാണ് പരേഡ് തുടങ്ങുന്നത്. സാധാരണ 8.2 കിലോമീറ്റർ ഉണ്ടാകുന്ന പരേഡ് കോവിഡ് സാഹചര്യത്തിൽ ഇത്തവണ 3.3 കിലോമീറ്റർ മാത്രമാകും ഉണ്ടാവുക. റിപ്പബ്ലിക് ദിന പരേഡ് കാണാൻ ഇത്തവണ 14,000 പേർ മാത്രമാകും എത്തുക. കോവിഡ് പശ്ചാത്തലത്തിലാണ് എണ്ണം കുറച്ചത്. ഇതിൽ തന്നെ പൊതുജനങ്ങൾക്കുള്ള പാസ് ലഭിച്ചതു 4000 പേർക്കാണ്.
പന്ത്രണ്ട് സംസ്ഥാനങ്ങളുടെയും ഒമ്പത് മന്ത്രാലയങ്ങളുടെയും വിവിധ വകുപ്പുകളുടെയും നിശ്ചലദൃശ്യങ്ങൾ പ്രദർശിപ്പിക്കും. 21 നിശ്ചലദൃശങ്ങൾ പരേഡിലുണ്ടാകും. 15 വയസ്സിന് താഴെ പ്രായമുളവരെയും വാക്സീൻ എടുക്കാത്തവരെയും ഇന്ത്യാഗേറ്റിലേക്ക് പ്രവേശിപ്പിക്കില്ല.
റിപ്പബ്ലിക് ദിന പരേഡ് കാണാൻ ഇത്തവണ 25,000 പേർ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates